കോഴിക്കോട് ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി കാമ്പയിന് തുടക്കം
text_fieldsകെ.എം.സി.സി ജിദ്ദ-കോഴിക്കോട് ജില്ല കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതി കാമ്പയിൻ അഹമ്മദ് പാളയാട്ട് ഒ.പി. അബ്ദുൽ സലാമിന് ഫോറം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ-കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ വർഷത്തേക്കുള്ള കുടുംബ സുരക്ഷ പദ്ധതി കാമ്പയിനിന് തുടക്കം. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് കൊടുവള്ളി മണ്ഡലം പ്രസിഡൻറ് ഒ.പി അബ്ദുൽ സലാമിന് ഫോറം നൽകിക്കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. ജിദ്ദയിലെ കോഴിക്കോട് ജില്ലക്കാരായ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പദ്ധതിയിൽ അംഗങ്ങളാവണമെന്ന് അഹമ്മദ് പാളയാട്ട് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതി കാലയളവിൽ അത്യാഹിതം സംഭവിക്കുന്ന അംഗത്തിെൻറ കുടുംബത്തിനുള്ള ധനസഹായം രണ്ടുലക്ഷം രൂപയായി ഉയർത്തിയതായി ജില്ല കമ്മിറ്റി അറിയിച്ചു.
അതോടൊപ്പം, പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നത് മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ജില്ല കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിയായിരിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജില്ല ഭാരവാഹികളായ ഹസ്സൻകോയ പെരുമണ്ണ, സുബൈർ വാണിമേൽ, ഷബീർ അലി സിറ്റി, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബ്ദുൽ സലാം കൊടുവള്ളി, സംജാദ് ബേപ്പൂർ, ഖാലിദ് പാളയാട്ട്, ലത്തീഫ് പൂനൂർ, ഷമീർ എലത്തൂർ, സാലിഹ് പൊയിൽതൊടി, തഹ്ദീർ വടകര, സലീം, മൻസൂർ സിറ്റി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും സെക്രട്ടറി ഹാരിസ് വടകര നന്ദിയും പറഞ്ഞു. തഹ്ദീർ ഖിറാഅത്ത് നടത്തി.

