കോഴിക്കോട് ഡിസ്ട്രിക്ട് ഫോറം 'സ്നേഹ സംഗമം 2026' സംഘടിപ്പിച്ചു
text_fieldsകോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ എഴുത്തുകാരി സൗദ കാന്തപുരത്തെ ആദരിച്ചപ്പോൾ
ജിദ്ദ: കോഴിക്കോട് ജില്ലാ കൂട്ടായ്മയായ കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ.ഡി.എഫ്) 'സ്നേഹ സംഗമം 2026' സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. ‘മഴമേഘങ്ങളെ പ്രണയിച്ചവൾ’ എന്ന പുസ്തകമെഴുതിയ സൗദ കാന്തപുരത്തെ ആദരിച്ചു. ഡോ. ഷാഹിറ ഹുസ്നു മുക്കം വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സ്വന്തം വായനാനുഭവങ്ങളെക്കുറിച്ചും സദസ്സുമായി പങ്കുവെച്ചു. ഓണാഘോഷ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ അഷ്റഫ്, ജ്യോതികുമാർ ബാബു എന്നിവരെയും ഓണാഘോഷ പരിപാടിയിൽ സജീവമായി സഹകരിച്ച കുടുംബിനികളെയും ആദരിച്ചു. ഫായിസ ഗഫൂറിന്റെ നേതൃത്വത്തിൽ ഒപ്പനയും ഡാൻസും അരങ്ങേറി. കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ ലൈവ് ഓർക്കസ്ട്രയും കരോക്കെ ഗാനമേളയും സദസ്സിന് സംഗീത വിരുന്നൊരുക്കി.
മൻസൂർ ഫറോക്ക്, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ജിദ്ദയിലെ കോഴിക്കോട്ടുകാർ പങ്കെടുത്ത ഗാനമേള പരിപാടിയെ ആവേശഭരിതമാക്കി. അതിഥികൾക്കും, പരിപാടികളിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനദാനം യുസുഫ് ഹാജിയുടെ നേതൃത്വത്തിൽ ഷമർജാൻ, അബ്ദുറഹ്മാൻ മാവൂർ, അഫാൻ റഹ്മാൻ, അർഷാദ് ഫറോക്ക്, അബ്ബാസ് മൂഴിക്കൽ, നിസാർ മടവൂർ എന്നിവർ നിർവഹിച്ചു. ഒപ്പന അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം റോസ്ന ഹിഫ്സു, മുംതാസ് അബ്ദുറഹ്മാൻ, ജ്യോതി ബാബുകുമാർ, സുബൈദ യൂസുഫ്, ശ്രീത അനിൽ കുമാർ, സൗദ കാന്തപുരം എന്നിവർ നിർവഹിച്ചു. ട്രഷറർ ആഷിക് റഹീം സ്റ്റേജ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അംജദ് ഫറോക്ക് സ്വാഗതവും പ്രോഗ്രാം കൺവീനർ മൂസക്കോയ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

