കോഴിക്കോട് ജില്ല ഫോറം എം.ടി അനുശോചന യോഗം
text_fieldsകോഴിക്കോട് ജില്ല ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഷിബു തിരുവനന്തപുരം സംസാരിക്കുന്നു
ജിദ്ദ: മലയാള കുലപതിയും കോഴിക്കോടിന്റെ സ്വന്തം എഴുത്തുകാരനും തിരക്കഥാകൃത്തും സാഹിത്യ പെരുന്തച്ചനുമായ എം.ടി. വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും വിയോഗത്തിൽ കോഴിക്കോട് ജില്ല ഫോറം (കെ.ഡി.എഫ്) അനുശോചന യോഗം സംഘടിപ്പിച്ചു.
ഹസൻ ചെറൂപ്പ, ഷിബു തിരുവനന്തപുരം, നസീർ വാവക്കുഞ്ഞു, ഇസ്മായിൽ മുണ്ടക്കുളം, റജിയ വീരാൻ, മിർസ ഷരീഫ്, മമ്മദു പൊന്നാനി, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി, കാരയാട്ട് മൂസക്കോയ, ജ്യോതി കുമാർ, പ്യാരി മിർസ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ആഷിഖ് റഹീം നന്ദിയും പറഞ്ഞു. മൻസൂർ ഫറോക്ക്, അർഷാദ് ഫറോക്ക്, ശമർജാൻ എന്നിവർ പങ്കെടുത്തു.

