Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് ഡെർമറ്റോളജി...

കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദരം റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക്

text_fields
bookmark_border
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദരം റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക്
cancel
camera_alt

കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദര ഫലകം റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക് വേണ്ടി ഡോ. രാജാറാം കിഴക്കേകണ്ടിയിൽനിന്ന് ഹസൻ കോയ പാറോപ്പടി ഏറ്റുവാങ്ങുന്നു

റിയാദ്: കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക് ആശുപത്രി അധികൃതരുടെ ആദരം. കേളിയുടെ 11ാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ‘ഹൃദയപൂർവം കേളി’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം തേടിയെത്തിയത്.

പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ അന്തേവാസികൾക്കായി ഭക്ഷണം തയാറാക്കുന്ന പാചകക്കാര​ന്റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളിയാണ്​ നൽകുന്നത്​. ‘സ്‌നേഹ സ്പർശം’ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളെയും പൊതുസമൂഹത്തെയും പങ്കാളികളാക്കിയാണ് ഈ സഹായധനം കണ്ടെത്തുന്നത്.

കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ ‘സ്പർശം 2026’നോട് അനുബന്ധിച്ച് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. സീനിയർ ഡോക്ടർ ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്നും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ കോയ പാറോപ്പടി ഫലകം ഏറ്റുവാങ്ങി.

ആശുപത്രി സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിങ്​ സൂപ്രണ്ട് ലീജ എസ്. ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം മുതൽ കാസർകോട്​ വരെ കേരളത്തി​ന്റെ വിവിധ ഭാഗങ്ങളിലെ അശരണർക്ക് താങ്ങായി നിന്നുകൊണ്ട് ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്ത പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsDermatologyKeli Cultural Center
News Summary - Kozhikode Dermatology Hospital pays tribute to Keli Cultural Center in Riyadh
Next Story