Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരിപ്പൂരിലേക്ക്...

കരിപ്പൂരിലേക്ക് ഏപ്രിലിൽ നേരിട്ട് സർവീസ്​ ആരംഭിക്കാൻ സാധ്യത -എയർ ഇന്ത്യ മാനേജർ

text_fields
bookmark_border
കരിപ്പൂരിലേക്ക് ഏപ്രിലിൽ നേരിട്ട് സർവീസ്​ ആരംഭിക്കാൻ സാധ്യത -എയർ ഇന്ത്യ മാനേജർ
cancel

ജിദ്ദ: കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസ്​ ഏപ്രിൽ ആദ്യവാരത്തോടെ പുനഃരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് പുതുതായി നിയമിതനായ എയർ ഇന്ത്യ സൗദി വെസ്​റ്റേൺ റീജൻ മാനേജർ പ്രഭു ചന്ദ്രൻ. വേനൽകാല ഷെഡ്യൂൾ മാർച്ച് മധ്യത്തോടെ ലഭ്യമാവുമ്പോൾ ഇക്കാര്യത്തിൽ വ്യക്​തത വരും. 2016 ൽ ആരംഭിച്ച റീകാർപറ്റിങ്​ ജോലികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. അതോടെ 234 സീറ്റുകളുള്ള 777 ഇനത്തിൽപ്പെട്ട വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കേണ്ടതാണെന്നും അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.  കരിപ്പൂർ എയർപോർട്ട്  സർക്കാർ ഉടമസ്​ഥതയിലായതിനാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ലാൻഡിങ്​ പെർമിഷൻ നൽകാനുള്ള ചുമതല. അത് ലഭിക്കുന്ന മുറക്ക് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള നേരിട്ടുള്ള സർവീസ്​ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.  

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി എയർ ഇന്ത്യയേയും ബാധിച്ചതായും പ്രഭു ചന്ദ്രൻ പറഞ്ഞു. ജനുവരി മാസത്തിൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കാർ കൂടുതലായിരുന്നുവെങ്കിൽ, ഫെബ്രുവരിയിൽ സൗദി അറേബ്യയിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു.  
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നല്ല ബിസിനസ്​ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. തമിഴ്​നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ പ്രഭുചന്ദ്രൻ ഇതിന് മുമ്പ് ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും 2010 മുതൽ 2014 വരെ റിയാദിൽ എയർ ഇന്ത്യ മാനേജറായും ജോലി ചെയ്തിരുന്നു. കോഴിക്കോട് എയർപോർട്ട് മാനേജറായിരിക്കെയാണ് ജിദ്ദയിലേക്ക് സ്​ഥലംമാറ്റം ലഭിച്ചത്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newskozhikode airport
News Summary - kozhikode airport-saudi-gulf news
Next Story