‘കോഴിക്കോടൻസ് റിയാദ്’ സ്കൂൾ ഫെസ്റ്റ്
text_fieldsറിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടൻസ്’ സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റിൽ പങ്കെടുത്തവർ
റിയാദ്: ശിശുദിനാഘോഷത്തോടനുബന്ധിച്ച് റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടൻസ്’ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. റിയാദ് ഷോല മാളിലെ അൽവഫ ഹൈപ്പറിൽ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട് നടന്ന പരിപാടിയിൽ റിയാദിലെ പ്രവാസി സമൂഹം ഏറ്റവും ആവേശത്തോടെ പങ്കെടുത്തു.
വിവിധ സ്കൂളുകളിൽനിന്നുള്ള നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും മറ്റു സന്ദർശകരും പങ്കെടുത്തതോടെ വേദി നിറഞ്ഞൊഴുകിയിരുന്നു. ആവേശത്തോടെ കുട്ടികൾ നിറമെഴുതി വരകളിലൂടെ സ്വപ്നങ്ങൾ വരച്ചു. ലേഖനങ്ങളിലൂടെ മനസ്സിെൻറ വിശാലത പങ്കുവെക്കുകയും ചെയ്തു.
വിദഗ്ധ ജഡ്ജിമാരുടെ നേതൃത്വത്തിൽ മത്സര ഫലങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. വിജയികളെ വാട്സ്ആപ് വഴിയോ ഫോണിലൂടെയോ അറിയിക്കുമെന്നും കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

