‘കോഴിക്കോടൻസ്’ കുടുംബകൂട്ടായ്മ ഇഫ്താർ വിരുന്ന്
text_fields‘കോഴിക്കോടൻസ്’ കുടുംബകൂട്ടായ്മ ഇഫ്താർ വിരുന്ന്
റിയാദ്: കോഴിക്കോട് ജില്ല നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അധ്യക്ഷത വഹിച്ചു.
മുനീബ് പാഴുർ, മിർഷാദ് ബക്കർ, വി.കെ.കെ. അബ്ബാസ്, പ്രഷീദ് തൈക്കൂടത്തിൽ, നിബിൻ ഇന്ദ്രനീലം, ലത്തീഫ് ലക്സ, റീജോഷ് കടലുണ്ടി, അനിൽ മാവൂർ എന്നിവർ പുതുതായി കൂട്ടായ്മയിൽ ചേർന്ന അംഗങ്ങൾക്ക് ഉപഹാരം നൽകി.
കോഴിക്കോടൻസ് കുടുംബത്തിലെ വനിതകൾ ചേർന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങൾ രുചിവൈവിധ്യം വിളമ്പി.
ഇഫ്താർ വിരുന്നിനു റാഫി കൊയിലാണ്ടി, അർഷാദ് ഫറോക്ക്, മുഹ് യിദ്ദീൻ ചേവായൂർ, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി, ഷമീം മുക്കം എന്നിവർ നേതൃത്വം നൽകി. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

