‘കോഴിക്കോടൻസ്’ ബലിപെരുന്നാൾ ആഘോഷിച്ചു
text_fields‘കോഴിക്കോടൻസ്’ ബലിപെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ബലിപെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനീബ് പാഴൂർ, ഹസ്സൻ അർഷാദ്, അഡ്വ. അബ്ദുൽ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, ലത്തീഫ് ഓമശ്ശേരി, ലത്തീഫ് തെച്ചി എന്നിവർ ഈദ് സന്ദേശം നൽകി. ത്യാഗസ്മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കൽ കൂടിയാണ് ഇന്നത്തെ ദിവസം.
അതുകൊണ്ട്തന്നെ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികൾ കണക്കാക്കുന്നതെന്നും ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ബലിപെരുന്നാൾ എന്ന് പേരു വന്നതെന്നും കരുതപ്പെടുന്നു എന്ന് ഈദ് സന്ദേശത്തിൽ ഓർമപ്പെടുത്തി. ചടങ്ങിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അധ്യക്ഷതവഹിച്ചു.
റംഷി ഓമശ്ശേരി, ഷാജു മുക്കം, ഫാസിൽ വെങ്ങാട്ട്, അനിൽ മാവൂർ, ഷഫീഖ്, സുഹാസ് ചെപ്പാളി എന്നിവർ ഗാനങ്ങൾ ആലപിച്ചു.പെരുന്നാൾ സമ്മാനങ്ങളും കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിക്ക് സി.ടി. സഫറുള്ള, ഷമീം മുക്കം, റഷീദ് ദയ, റഷീദ് പുനൂർ, അലി അക്ബർ, ഹാരിസ് വാവാട്, അബ്ദുൽ നിസാർ എന്നിവർ നേതൃത്വം നൽകി. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.