മലബാറിന്റെ കാഴ്ചകളും രുചികളും ജിദ്ദയിൽ 'കോഴിക്കോടൻ ഫെസ്റ്റ് 2025'
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കോഴിക്കോടൻ ഫെസ്റ്റ്' കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കോഴിക്കോടൻ ഫെസ്റ്റ് 2025' അൽമഹ്ജർ ഖുബ്ബ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. സി.കെ റസാഖ് മാസ്റ്റർ, വി.പി മുസ്തഫ, സമദ് പട്ടണിൽ, മുംതാസ് ടീച്ചർ, ടി.കെ അബ്ദുൽ റഹിമാൻ, കെ. സൈദലവി, അസ്ഹബ് വർക്കല തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി പാചക മത്സരം, മൈലാഞ്ചി, ക്വിസ്, ഡ്രോയിങ്, കളറിങ്, കുട്ടികൾക്കും സ്ത്രീകൾക്കുമായി മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, ഫൺ ഗെയിമുകൾ, ഷൂട്ട് ഔട്ട്, പുരുഷന്മാർക്കായി പഞ്ച ഗുസ്തി, ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ മാറ്റുരച്ച കമ്പവലി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കോഴിക്കോടിന്റെ തനിമ വിളിച്ചോതുന്ന ഒപ്പനകളും ഡാൻസുകളും മലബാറിന്റെ മഹിമ വിളിച്ചോതുന്ന കോൽക്കളിയും ഫെസ്റ്റിന് ഉത്സവത്തിന്റെ പ്രതീതി നൽകി. കൊച്ചിൻ ഷമീർ, മുംതാസ് അബ്ദുൽ റഹിമാൻ, ജമാൽ പാഷ, കരീം മാവൂർ, കമറുദ്ദിൻ, കാസിം കുറ്റ്യാടി എന്നിവർ അണിനിരന്ന ഗാനവിരുന്നും അരങ്ങേറി. ജില്ലാ സിക്രട്ടറി നിസാർ മടവൂർ അവതാരകനായിരുന്നു.
ജിദ്ദയിലെ കോഴിക്കോട്ടുകാരായ എട്ടോളം ബിസിനസുകാരെ ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ ഹജ്ജ് വേളയിൽ സേവനം നടത്തിയ ഹജ്ജ് സെൽ കൺവീനർ നൗഫൽ പറമ്പിൽ ബസാറിനുള്ള ജില്ലാ കമ്മിറ്റിയുടെ ആദരവ് ചടങ്ങിൽ കൈമാറി. ജില്ലാ കമ്മിറ്റിയുടെയും, വിവിധ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കിയ പവിലിയനുകളും, സ്റ്റാളുകളും, കമാനങ്ങളും ഫെസ്റ്റിന് എത്തിയവരുടെ മനംകവർന്നു. ഫാറൂഖ് കോളജിലെ രാജാഗേറ്റും, ഹൽവ ബസാറും, ബേപ്പൂരിലെ കടൽ തീരവും പഴയകാല ഉരു വ്യവസായത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റൻ കട്ടൊട്ടും, നാദാപുരം പള്ളിയും, പേരാമ്പ്രയുടെ ജാനകിക്കാട് എക്കോ ടൂറിസവും, മാവൂരിലെ എളമരം കടവ് പാലവും, സിറ്റിയിലെ പട്ടാള പള്ളിയും, തളി ക്ഷേത്രവും, സി.എച്ച് സെന്ററും, മിഠായി തെരുവും ഫെസ്റ്റിനെത്തിയവരെ ആകർഷിച്ചു. ഏറ്റവും മികച്ച പവിലിയനായി ബേപ്പൂരിന്റെ കടൽ തീരവും ഉരുവും തിരഞ്ഞെടുത്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുൽ റഹിമാൻ ആരംഭ സെക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബഷീർ കീഴില്ലത്ത് സ്വാഗതവും, കൺവീനർ ഷാഫി പുത്തൂർ നന്ദിയും പറഞ്ഞു. കെ.എം.സി.സി നാഷനൽ, സെൻട്രൽ നേതാക്കൾ, സാമൂഹിക, സാംസ്കാരിക നേതാക്കൾ, മീഡിയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ എൻ.പി അബ്ദുൽ വഹാബ്, നൗഫൽ റഹേലി, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, തഹദീർ വടകര, വനിതാ വിംഗ് നേതാക്കളായ നസീഹ അൻവർ, ഹാജറ ബഷീർ, സാബിറ മജീദ്, ഹന്നത്ത് മുഹ്സിൻ, ഫെമിന അൻസാർ, നസീമ ആബിദീൻ, ജെസ്ലി, ജംഷി, മാമു നിസാർ, ഫർഹാനത്ത്, മണ്ഡലം കമ്മിറ്റി നേതാക്കളായ, ഷംജാദ് , സലീം മലയിൽ, സലാം അപ്പാടൻകണ്ടി, ഷരീഫ് പൂലേരി, റഹീം കാക്കൂർ, ഹനീഫ മൊയ്ദു, നാസർ സിറ്റി, ഹനീഫ മലയമ്മ, മുഹ്സിൻ നാദാപുരം, ഖാലിദ് പാളയാട്ട്, ജലീൽ വടകര, താരീഖ് അൻവർ, സിറാജ് പാലോളി, ഫൈസൽ മണലൊടി, ഷമീർ കള്ളിയത്ത്, ഫവാസ് സിറ്റി, ശിഹാബ് മാവൂർ, കോയമോൻ ഇരിങ്ങല്ലൂർ, ഷംസി ചോയിമുക്ക്, യാസിർ, ജംഷിദ്, ഷാനവാസ് ജീപ്പാസ്, മേക്കൊത്ത് കോയ, ഹംസ മണ്ണൂർ, അഷ്റഫ് പുറക്കാട്ടിരി, അബ്ദുൽ റഹീം കൊടുവള്ളി, മൻസൂർ അബൂബക്കർ, മുഹമ്മദ് അലി, പി. ടി.മുനീർ, റസാഖ് ചേലക്കോട്, ഫബിൻസ്, ജംഷീർ, മജീദ് പൂനൂർ, റഷീദ് കോഴിക്കോടൻ, നൗഷാദ് പറമ്പൻ, പി.ടി.സിഅഷ്റഫ്, ജാബിർ കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

