അഷ്റഫ് വടക്കെവിളക്ക് കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
text_fieldsഅഷ്റഫ് വടക്കെവിളക്ക് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നാലു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, റിയാദ് എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാൻ അഷ്റഫ് വടക്കെവിളക്ക് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഓർമഫലവം അഷ്റഫ് വടക്കെവിളക്ക് സമ്മാനിച്ചു. കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് ഷാഹിർ കാപ്പാട് ആമുഖ പ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി ഷബീർ അലി വലിയകത്ത് സ്വാഗതവും ഇസ്ഹാഖ് ഒലീവ് നന്ദിയും പറഞ്ഞു. കൊയിലാണ്ടിക്കൂട്ടം അംഗങ്ങളായ സഫറുല്ല കൊയിലാണ്ടി, ഗിരീഷ് കുമാർ എന്നിവർ പരിപാടി നിയന്ത്രിച്ചു. കൊയിലാണ്ടിക്കൂട്ടം അംഗങ്ങളുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

