സൗദി അറേബ്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴായി. ഇറാനിലും ഇറാഖിലും പോയി വന്‍ ന രണ്ട് സൗദി വനിതകളിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇറാനിൽ നിന്ന് ബഹ്റൈ ൻ വഴിയാണ് രാജ്യത്ത് തിരിച്ചെത്തിയത്. രണ്ടാമത്തെ സ്ത്രീ ഇറാഖിലെ നജഫിലാണ് പോയി രുന്നത്. അവിടെ യു.എ.ഇ വഴിയും സൗദിയിൽ തിരിച്ചെത്തി. ഇരുവരും പോയ സ്ഥലങ്ങളെ കുറിച്ചുള് ള വിവരം അതിർത്തി പോസ്റ്റുകളിൽ അധികൃതർക്ക് മുന്നിൽ മറച്ചുവെച്ചെന്നും ആരോഗ്യ മ ന്ത്രാലയം വ്യക്തമാക്കി.
സ്രവ സാമ്പിളുകളുടെ പരിശോധന ഫലം പോസിറ്റിവെന്ന് കണ്ടതോ ടെ ഇരുവരെയും െഎസലോഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ രോഗം ബാധിച്ച മൊത്തം ഏഴുപേരിൽ മ ൂന്നുപേരായി സ്ത്രീകൾ. പുരുഷന്മാർ നാലുപേരും ഇറാനിൽ പോയി വന്നവരാണ്. സ്ത്രീകളിൽ ഒരാൾ ഇറാനിലും മറ്റൊരാൾ ഇറാഖിലും പോയി വരുക വഴി രോഗബാധിതരായപ്പോൾ മൂന്നാമത്തെ സ ്ത്രീക്ക് ഇറാനിൽ പോയി വന്ന ഭർത്താവിൽനിന്നാണ് രോഗം പകർന്നുകിട്ടിയത്. എല്ലാവര ും െഎസലോഷൻ വാർഡുകളിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യത്തെയാളുടെ ആരോഗ്യനിലയിൽ പ ുരോഗതിയുണ്ടായിട്ടുണ്ട്.
ഇറാനിൽ പോയ 128 സൗദികളിൽ 26 പേർ തിരിച്ചെത്തി
റിയാദ ്: ഇറാനിൽ പോയ സൗദി പൗരന്മാരിൽ 128 പേർ ഇതിനകം റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത് രാലയം. അതിൽ 95 പേർ ഇപ്പോഴും ഇറാനിലാണ്. 26 പേർ സൗദിയിൽ തിരിച്ചെത്തി. ഏഴുപേർ ഇറാനിൽനിന ്ന് മടങ്ങുന്ന വഴി മറ്റ് രാജ്യങ്ങളിൽ കഴിയുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവർ ഇറാനി ൽ പോയ കാര്യം ആദ്യം മറച്ചുവെച്ചിരുന്നെന്നും അത് രോഗനിർണയത്തിനും ചികിത്സക്കും കാലതാമസമുണ്ടാക്കിയെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. ഇനി അതുണ്ടാവരുത്.
കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനിൽ പോയവരും തിരിച്ചുവന്നവരുമുണ്ടെങ്കിൽ അക്കാര്യം മറച്ചുവെക്കരുതെന്നും എത്രയും വേഗം 937 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാജ്യത്തിന് പുറത്താണെങ്കിൽ +966920005937 എന്ന നമ്പറിൽ വിളിക്കണമെന്നും അറിയിച്ചു. ഇൗ അറിയിപ്പ് പുറത്തുവന്നയുടനെയാണ് ഇത്രയധികം പേർ വിളിച്ച് തങ്ങൾ എവിടെയാണുള്ളതെന്നും ഇറാൻ സന്ദർശിച്ചെന്ന വിവരവും അറിയിച്ചത്. ഇങ്ങനെ മറച്ചുവെക്കാതെ യഥാർഥ വിവരം നൽകുന്നവരെ പാസ്പോർട്ട് നിയമപ്രകാരമുള്ള ശിക്ഷയിൽനിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
ഉംറ തീർഥാടകരല്ലാത്തവർക്ക് കഅ്ബ പ്രദക്ഷിണത്തിന് അനുമതി
ജിദ്ദ: ഉംറ തീർഥാടകരല്ലാത്തവർക്ക് കഅ്ബ പ്രദക്ഷിണത്തിന് മത്വാഫ് തുറന്നുകൊടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെ മുതൽ മത്വാഫ് തുറന്നുകൊടുക്കാനാണ് സൽമാൻ രാജാവ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി.
എല്ലാവരും മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിക്കണം. ഹറമിൽ സേവനത്തിലേർപ്പെട്ട ജോലിക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ആശ്വാസവും സമാധാനവും സുരക്ഷയും നൽകാൻ ഭരണകൂടം കാണിക്കുന്ന ശ്രമങ്ങളെ ഇരു ഹറം കാര്യാലയ മേധാവി എടുത്തുപറഞ്ഞു.
കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി മുൻകരുതലെന്നോണം വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് മത്വാഫിലേക്കുള്ള പ്രവേശനം ഇരു ഹറം കാര്യാലയം താൽക്കാലികമായി നിർത്തലാക്കിയത്. അണുമുക്തമാക്കുന്ന ജോലികളാണ് ആദ്യം നടന്നത്. തുടർന്ന് മത്വാഫിലേക്കുള്ള പ്രവേശനം നിർത്തിവെക്കുകയും ഹറമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുകയുമായിരുന്നു. വെള്ളിയാഴ്ച ആരെയും മത്വാഫിലേക്ക് കടത്തിവിട്ടിരുന്നില്ല. ഹറമിലെത്തിയവർ മുകളിലെ നിലയിലൂടെയാണ് ത്വവാഫ് ചെയ്തിരുന്നത്.
മദീനയിൽ ചെയിൻ ബസ് സർവിസുകൾ നിർത്തി
മദീന: മദീനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മസ്ജിദുന്നബവിലേക്കും തിരിച്ചുമുള്ള ചെയിൻ ബസ് സർവിസുകൾ മദീന വികസന അതോറിറ്റി നിർത്തലാക്കി.
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നടപടി. ബന്ധപ്പെട്ട വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഹറമിനടുത്ത് തിരക്കും ഗതാഗതക്കുരുക്കുമൊഴിവാക്കാനാണ് മദീനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഹറമിനടുത്തേക്കും തിരിച്ചും സമയബന്ധിതമായ ബസ് സർവിസ് ആരംഭിച്ചത്.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബസ് സർവിസ് ഉണ്ടാകില്ലെന്നും മദീനക്കുള്ളിലും പുറത്തുമുള്ള ആരോഗ്യസ്ഥാപനങ്ങളിലെയും ഒാഫിസുകളിലെയും ജീവനക്കാർക്കും മേധാവികൾക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലീവ് അനുവദിക്കുന്നതും നിർത്തലാക്കിയതായി റിപ്പോർട്ടുണ്ട്. മേഖല ആരോഗ്യ കാര്യ മേധാവിയാണ് ഇതുസംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്.
അയൽരാജ്യങ്ങളിൽനിന്ന് റോഡ് മാർഗമുള്ള യാത്രക്കാരുടെ വരവ് തടഞ്ഞു
റിയാദ്: അയൽരാജ്യങ്ങളിൽനിന്ന് റോഡ് മാർഗമുള്ള യാത്രക്കാരുടെ വരവും തടഞ്ഞ് സൗദി അറേബ്യ. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ അയൽരാജ്യങ്ങളില്‍നിന്ന് റോഡ്മാർഗമുള്ള യാത്രക്കാണ് താൽകാലിക നിരോധനം ഏർപ്പെടുത്തിയത്. യാത്രക്കാർക്ക് മാത്രമാണ് വിലക്ക്. കുവൈത്തിൽനിന്ന് സൗദിയിലേക്കുള്ള എല്ലാ റോഡുകളിലും യു.എ.ഇയിൽനിന്നുള്ള റോഡിലും ബഹ്റൈനിൽനിന്ന് ദമ്മാമിലേക്കുള്ള കിങ് ഫഹദ് കോസ്വേയിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ, ഇൗ റോഡുകളിലൂടെ ട്രക്കുകളിൽ ചരക്കുഗതാഗതം അനുവദിക്കും. കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമാണ് നടപടി. ഇൗ രാജ്യങ്ങളിൽനിന്ന് ഇനി സൗദിയിലേക്ക് വിമാനമാര്‍ഗം മാത്രമേ വരാനാകൂ. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ ഇറങ്ങാം. സൗദിയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവര്‍ ഇറാനില്‍നിന്ന് കുവൈത്ത്, ബഹ്റൈന്‍ വഴിയാണ് സൗദിയില്‍ എത്തിയിരുന്നത്. ജലമാര്‍ഗമുള്ള യാത്രകളും താൽകാലികമായി നിരോധിച്ചു.
മക്ക, മദീന ഹറമുകളെ അണുമുക്തമായി പരിപാലിക്കും –ഇരുഹറം കാര്യാലയ മേധാവി
ജിദ്ദ: മക്കയിലും മദീനയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഹറമുകളെ രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും മുക്തമായ മാതൃകയായി നിലനിർത്തുന്നതിനാണെന്ന് ഇരുഹറം കാര്യലായ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. സൗദി ഭരണകൂടം കോവിഡ്-19 വൈറസ് വ്യാപനം തടയാൻ സ്വീകരിച്ചുവരുന്ന മുൻകരുതലുകളുടെ ഭാഗമാണിത്. തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക് ഭരണകൂടം കാണിക്കുന്ന താൽപര്യം പ്രതിഫലിപ്പിക്കുന്നതാണ് ഇരുഹറമുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
ഉംറ നിർത്തലാക്കിയതോടൊപ്പം ഇഅ്തികാഫും കിടത്തവും ഹറമിനകത്തേക്ക് ഭക്ഷണവും പാനീയവും പ്രവേശിപ്പിക്കലും താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. സംസം കുടിക്കുന്ന സ്ഥലങ്ങളിലും നിയന്ത്രണമുണ്ട്. മസ്ജിദുന്നബവിയിലെ പഴയ പള്ളിയുടെ ഭാഗം അടച്ചിട്ടുണ്ട്. ആത്മാവിനെയും ശരീരത്തെയും സംരക്ഷിക്കുകയും പകർച്ചവ്യാധികളെ തടയുകയും ചെയ്യുക തുടങ്ങിയ ശരീഅത്ത് അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. അതേസമയം, ഇരുഹറമുകളിലെ കോവിഡ്-19 വൈറസ് ബാധ മുൻകരുതൽ നടപടികൾ വിലയിരുത്താൻ ഇരുഹറം കാര്യാലയ മേധാവിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
കാര്യാലയത്തിന് കീഴിലെ വിവിധ വകുപ്പ് മേധാവികളും അണ്ടർ സെക്രട്ടറിമാരും പെങ്കടുത്തു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹറമിലെത്തുന്നവരുടെ സുരക്ഷക്കായുള്ള ശ്രമങ്ങൾ അധികരിപ്പിക്കണമെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ശുചീകരണവും അണുമുക്തമാക്കലും മുഴുവൻ സമയവും തുടരണം. ജോലിക്കാരുടെ സുരക്ഷ സംബന്ധിച്ച് അവർക്ക് ബോധവത്കരണം നൽകണം. ഏതൊരു സംഭവവും ഉണ്ടാകുേമ്പാൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇൗജിപ്തിൽനിന്നുള്ള യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
റിയാദ്: കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് സൗദിയില്‍ പ്രവേശിക്കാന്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം ഈജിപ്തിൽനിന്നുള്ള വിമാനങ്ങളില്‍ നിർബന്ധമാക്കി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച സർക്കുലര്‍ പുറത്തിറക്കിയത്.
മറ്റു രാജ്യങ്ങളുടെ പേരുകള്‍ നിലവില്‍ അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറില്‍ ഇല്ല. കോവിഡ് ബാധിത രാജ്യമായി ഇന്ത്യയെ ആരോഗ്യ മന്ത്രാലയം പട്ടികയില്‍ ഉൾപ്പെടുത്തിയതിനാല്‍ സർട്ടിഫിക്കറ്റ് നിയമം ബാധകമാവുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് ഗുരുതര ഭീഷണി സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
