കോവിഡ് വാക്സിൻ: രാജ്യത്ത് നാലുകോടിയോളം ഡോസ് വിതരണം ചെയ്തു
text_fieldsജിദ്ദ: കോവിഡ് വാക്സിനേഷൻ സൗദി അറേബ്യയിൽ പുരോഗമിക്കുന്നു. ഇതുവരെ നാലുകോടിയോളം ഡോസ് വിതരണം ചെയ്തു. 4,00,34,142 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് പുതുതായി 88 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 70 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,251 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,260 ഉം ആയി. ഏഴുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,640 ആയി. 2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 449 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന ഒമ്പത്, കിഴക്കൻ പ്രവിശ്യ ഒമ്പത്, ജീസാൻ ആറ്, അൽ ഖസീം ആറ്, അസീർ അഞ്ച്, നജ്റാൻ നാല്, അൽ ജൗഫ് രണ്ട്, ഹാഇൽ രണ്ട്, തബൂക്ക് രണ്ട്, വടക്കൻ അതിർത്തി മേഖല രണ്ട്, അൽ ബാഹ ഒന്ന്.

