കോ​വി​ഡ്​: സൗ​ദി​യി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി

  • പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ ആ​ഴ്​​ച​യി​ൽ ഏ​ഴു​ദി​വ​സ​വും 24 മ​ണി​ക്കൂ​റും സ​ജ്ജ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ ഒാ​ൺ​ലൈ​ൻ കൂ​ടി​ക്കാ​ഴ്​​ച (ഫ​യ​ൽ ഫോ​േ​ട്ടാ)

റി​യാ​ദ്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ സൗ​ദി​യി​ൽ മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​ർ കൂ​ടി മ​രി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ​യാ​ണ്​ മൂ​ന്ന് മ​ര​ണം. ജി​ദ്ദ​യി​ലും മ​ദീ​ന​യി​ലു​മാ​യാ​ണ് ഇൗ ​മൂ​ന്നു​പേ​ർ​ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്​​ട്ര പു​ണെ സ്വ​ദേ​ശി സു​ലൈ​മാ​ൻ സ​യ്യി​ദ് ജു​നൈ​ദ്​ (59), ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി ബ​ദ​ർ ആ​ലം (41), തെ​ല​ങ്കാ​ന സ്വ​ദേ​ശി അ​സ്​​മ​ത്തു​ല്ല ഖാ​ൻ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ത്തി​നി​ടെ മ​രി​ച്ച​തെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​തി​ന്​ മു​മ്പ്​ ര​ണ്ടു​പേ​രു​ടെ മ​ര​ണ വി​വ​രം എം​ബ​സി പു​റ​ത്തു​വി​ട്ടി​രു​ന്നു. ര​ണ്ട്​ മ​ല​യാ​ളി​ക​ളാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ക​ണ്ണൂ​ര്‍ പാ​നൂ​ർ സ്വ​ദേ​ശി ഷ​ബ്നാ​സ് (29) മ​ദീ​ന​യി​ലും മ​ല​പ്പു​റം ചെ​മ്മാ​ട്​ സ്വ​ദേ​ശി സ​ഫ്‌​വാ​ന്‍ (41) റി​യാ​ദി​ലു​മാ​ണ്​ മ​രി​ച്ച​ത്. ഇൗ ​മാ​സം 17 വ​രെ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന്​ കി​ട്ടി​യ ഒൗ​ദ്യോ​ഗി​ക വി​വ​ര​മാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. ഇൗ ​ക​ണ​ക്ക്​ പ്ര​കാ​രം നി​ല​വി​ൽ 184 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തി​ന്​ ആ​ഴ്​​ച​യി​ൽ ഏ​ഴു​ദി​വ​സ​വും 24 മ​ണി​ക്കൂ​റും എം​ബ​സി ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 


വാ​ട്​​സ്​​ആ​പ്, ഇ-​മെ​യി​ൽ, ടെ​ലി​ഫോ​ൺ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 24 മ​ണി​ക്കൂ​റും ​പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്​ ലൈ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കും ഹെ​ൽ​പ്​​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാം. സൗ​ദി​യി​ലു​ള്ള ഇ​ന്ത്യ​ൻ ഡോ​ക്​​ട​ർ​മാ​രു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ ഇൗ ​ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടാം. ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ പ്ര​മു​ഖ ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ​യും ഇ​ന്ത്യ​ൻ റ​സ്​​റ്റാ​റ​ൻ​റു​ക​ളെ​യും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ൽ​പ്​ ലൈ​നി​ൽ വി​ളി​ച്ച്​ ഭ​ക്ഷ​ണം കി​ട്ടു​ന്നി​ല്ലെ​ന്ന്​ അ​റി​യി​ച്ചാ​ൽ ഇൗ ​ശൃം​ഖ​ല​ക​ൾ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ എം​ബ​സി പ്ര​മു​ഖ ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​വ​ശ്യം വ​ന്നാ​ൽ ഉ​ട​ൻ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും. ഇ​ന്ത്യ​യി​ൽ ലോ​ക്​​ഡൗ​ൺ തു​ട​രു​ക​യും അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി.

 
എ​ന്നാ​ൽ, ലോ​ക്​​ഡൗ​ൺ മാ​റു​ക​യും വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യും ചെ​യ്​​താ​ൽ ഉ​ട​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 0096656103992 എ​ന്ന ന​മ്പ​റി​ൽ ഫോ​ണി​ലോ വാ​ട്​​സ്​​ആ​പ്പി​ലോ എം​ബ​സി ഹെ​ൽ​പ്​​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാം. covid19indianembassy@gmail.com എ​ന്ന ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.​ ക​ഴി​ഞ്ഞ ദി​വ​സം അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ ഇ​ന്ത്യ​ൻ വ​ള​ൻ​റി​യ​ർ​മാ​രു​മാ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യും ഒാ​ൺ​ലൈ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

Loading...
COMMENTS