കോവിഡ്-19: നിയന്ത്രണങ്ങൾ, നിരോധനങ്ങൾ
text_fieldsരാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ 16 ദിവസത്തേക്ക് അടച്ചു. ഇവിടെ ജീവനക്കാര്‍ ഹാജരാകാന ് പാടില്ല. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മേഖലയില്‍ വിദൂര സ്മാര്‍ട്ട് ക്ലാസുകൾ തുടരും.
•മുഴുവന്‍ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും അടച്ചു. എന്നാല്‍, ഇവിടങ്ങളിലെ ഭക്ഷണവസ്തുക്കൾ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും തുറക്കാം. ഇവര്‍ സ്റ്റെറിലൈസേഷനുള്ള സംവിധാനം സജ്ജീകരിക്കണം. 24 മണിക്കൂര്‍ സേവനത്തിന് സന്നദ്ധമാകുകയും വേണം. ഫാര്‍മസികള്‍ക്കും മുഴുവൻ സമയം പ്രവര്‍ത്തിക്കാം. ഷോപ്പിങ് കോംപ്ലക്സുകളിലെ ഭക്ഷണത്തിേൻറതല്ലാത്ത ഒരു സ്ഥാപനവും തുറക്കാന്‍ പാടില്ല. എന്നാല്‍, ഷോപ്പിങ് കോംപ്ലക്സുകളിലല്ലാതെ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ഇവ ഏതൊക്കെയെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും.
•രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറക്കുന്നതിന് അനിശ്ചിത കാലത്തേക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
• ഭക്ഷണം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും പാർസല്‍ സംവിധാനം മാത്രമേ അനുവദിക്കൂ.
24 മണിക്കൂറും ഭക്ഷ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും.
•വിനോദത്തിനായി ഒത്തുകൂടുന്നതും നിരോധിച്ചു. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാമ്പ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചു. പൊതു ഇടങ്ങളിലും ആളുകള്‍ ഒത്തുചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലെ മുഴുവന്‍ ലേലംവിളികള്ക്കും പ്രക്രിയകള്‍ക്കും നിരോധനം പ്രാബല്യത്തിലായി.
•സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള എല്ലാവിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. വിവിധ കമ്പനികളും സര്‍ക്കാറും തമ്മിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ വഴി മാത്രം അന്വേഷണങ്ങള്‍ പരിമിതപ്പെടുത്തി.
•ജോലിസ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികളോടും ഭരണകൂടം നിര്‍ദേശിച്ചു. പരമാവധി ജോലികള്‍ വീടുകളില്‍ നിന്നും ചെയ്യാന്‍ പാകത്തില്‍ ക്രമീകരിക്കണം. ഗര്‍ഭിണികള്‍, ആരോഗ്യപ്രയാസം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും ലീവ് അനുവദിക്കണം.
• വിദേശത്തുനിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം. ഇവര്‍ വീടുകളിലോ താമസസ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
