Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഹാമാരിയെ നേരിടാൻ...

മഹാമാരിയെ നേരിടാൻ രാജ്യത്തിന്​ പ്രാപ്​തിയുണ്ട്​

text_fields
bookmark_border
മഹാമാരിയെ നേരിടാൻ രാജ്യത്തിന്​ പ്രാപ്​തിയുണ്ട്​
cancel
camera_alt???????????? ???????????? ???????? ????????? ??????????????????????????

ജി​ദ്ദ: മ​ഹാ​മാ​രി​യെ നേ​രി​ടാ​നും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും രാ​ജ്യ​ത്തി​ന്​ പ്രാ​പ്​​ത ി​യു​ണ്ടെ​ന്ന്​ സൗ​ദി മ​ന്ത്രി​സ​ഭ. കോ​വി​ഡ്​-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​വ ന​ട​പ്പാ​ക്കാ​ൻ സ്വീ​ക​രി​ച്ച മാ​ർ​ഗ​ങ്ങ​ളും അ​വ​​ലോ​ക​നം ചെ​യ്യാ​ൻ ഒാ​ൺ​ലൈ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ യോ​ഗം ചേ​ർ​ന്ന യോ​ഗ​മാ​ണ്​ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി ജ​ന​ങ്ങ​ളി​ലും ദേ​ശീ​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലും സൃ​ഷ്​​ടി​ച്ച പ്ര​തി​കൂ​ല ഫ​ല​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ​ രാ​ജ്യ​ത്തി​ന്​ ന​ല്ല പ്രാ​പ്​​തി​യു​ണ്ട്. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നും ജോ​ലി​ത്തു​ട​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ്വ​കാ​ര്യ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ സ്​​ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ധാ​രാ​ളം ഭ​ക്ഷ​ണം, മ​രു​ന്ന്​ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും പ്ര​ശം​സി​ച്ചു.


രാ​ജ്യ​ത്ത്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഉ​ട​നെ പു​റ​ത്തി​റ​ക്കി​യ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു​ കീ​ഴി​ൽ, പ്ര​ത്യേ​കി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​ത്തി​നു​ കീ​ഴി​ൽ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ, വി​ദേ​ശി​ക​ൾ, നി​യ​മ​ലം​ഘ​ക​രാ​യ വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക്​ ഗ​വ​ൺ​മ​െൻറ്, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കാ​നു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വ്​ രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സു​യ​ർ​ത്തി​യെ​ന്നും മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി സൗ​ദി പ്ര​സ്​​ ഏ​ജ​ൻ​സി മാ​ധ്യ​മ സ​ഹ​മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഖ​സ​ബി​യെ ഉ​ദ്ധ​രി​ച്ച്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല, വൈ​ദ്യ​സം​ഘം, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ത്യാ​ഗ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​ൽ​മാ​ൻ രാ​ജാ​വ്​ ന​ന്ദി അ​റി​യി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​​പ്പെ​ട്ട ദൈ​നം​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്​​ത​താ​യും ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഖ​സ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssalman#Covid19
News Summary - kovid-salman-saudi-gulf news
Next Story