അതിർത്തി അടച്ചതോടെ മൂകമായി ഖഫ്ജി
text_fieldsഖഫ്ജി: കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാൻ അയൽരാജ്യങ്ങളിൽനിന്നുള്ള റോഡ് ഗതാഗ തം തടഞ്ഞതോടെ കുവൈത്തുമായി അതിർത്തി പങ്കിടുന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ ഉൾനാ ടൻ പട്ടണമായ ഖഫ്ജി മൂകമായി. കുവൈത്തിൽനിന്ന് ബഹ്റൈനിലേക്കുള്ള രാജ്യാന്തര റോഡ് ഖഫ്ജി വഴിയാണ് പോകുന്നത്. ഇൗ അതിർത്തിയാണ് കഴിഞ്ഞ ദിവസം അടച്ചത്.
ആദ്യ ദിനത്തിൽ സ്വദേശികൾക്ക് റോഡ് മാർഗം സൗദിയിലേക്കു മടങ്ങിവരാമായിരുന്നെങ്കിലും രാത്രി ഒരു മണിയോടെ പൂർണമായും അടയ്ക്കുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പരമുള്ള യാത്രകൾ ഖഫ്ജിയുടെ വ്യാപാരത്തിലും വളർച്ചയിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. കുൈവത്തിൽനിന്ന് ദിനേന അതിർത്തി കടന്ന് ഖഫ്ജി ജോയൻറ് ഓപറേഷനിൽ ജോലിക്ക് ആയിരത്തിലധികം ആളുകൾ എത്തുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായതിനാൽ സ്വദേശി തൊഴിലാളികളിൽ പകുതി കുവൈത്ത് സ്വദേശികളാണ്.
എന്നാൽ, മക്കളുടെ വിദ്യാഭ്യാസ സൗകര്യം ഉൾപ്പെടെ പരിഗണിച്ച് മലയാളികളടക്കം ഏഷ്യൻ, അറബ്, യൂറോപ്യൻ പൗരന്മാരും കുവൈത്തിൽ താമസിച്ച് നിത്യവും ഖഫ്ജിയിൽ വന്നുപോവുകയാണ് ചെയ്തിരുന്നത്. 60 ശതമാനത്തോളം വരുന്ന തൊഴിലാളികൾക്ക് ഇതുമൂലം ജോലിക്കു വരാൻ കഴിയാത്ത സാഹചര്യമുണ്ട്. അടിയന്തര പ്രാധാന്യമുള്ള 40ഒാളം പേരെ കുവൈത്തിൽനിന്ന് വിമാനമാർഗം ദമ്മാം എയർപോർട്ട് വഴി ഖഫ്ജിയിൽ എത്തിക്കുകയായിരുന്നു. അതുപോലെ ഖഫ്ജിയിൽ താമസിച്ച് കുവൈത്തിലെ സൗദി-കുവൈത്ത് സംയുക്ത സംരംഭമായ വഫ്ര ജോയൻറ് ഓപറേഷനിൽ ഉൾപ്പെടെ ജോലിക്കു പോകുന്ന സൗദി പൗരന്മാരും ഖഫ്ജിയിലുണ്ട്. കുവൈത്തിൽ അധ്യാപകരായി ജോലിചെയ്യുന്ന നിരവധി സ്വദേശികളും ഖഫ്ജിയിലുണ്ട്. അവർക്കും അതിർത്തി അടച്ചത് പ്രതികൂലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
