Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ തീർഥാടകരിൽ ആർക്കും...

ഉംറ തീർഥാടകരിൽ ആർക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്​തില്ല

text_fields
bookmark_border
ഉംറ തീർഥാടകരിൽ ആർക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്​തില്ല
cancel
camera_alt

മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലും ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

ജി​ദ്ദ: ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ ആ​ർ​ക്കും ഇ​തു​വ​രെ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​​ല്ലെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​ൻ പ​റ​ഞ്ഞു. ജി​ദ്ദ ഗ​വ​ർ​ണ​​റേ​റ്റ്​ ആ​സ്ഥാ​ന​ത്ത്​ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ക്ക ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.

ഉം​റ പു​ന​രാ​രം​ഭി​ച്ച ശേ​ഷം അ​ഞ്ച്​ ദ​ശ​ല​ക്ഷം പേ​ർ ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും ഹ​റ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ത്യേ​കി​ച്ച്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള സാ​േ​ങ്ക​തി​ക പ​രി​പാ​ടി​ക​ൾ ഗ​വ​ർ​ണ​ർ​ക്ക്​ വി​വ​രി​ച്ചു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimsCovid positive
Next Story