കോവിഡ് കാലത്ത് െവർച്വൽ വായനാസംവാദ പരിപാടിയുമായി ചില്ല
text_fieldsറിയാദ്: ചില്ല സർഗവേദി ‘കോവിഡ് കാലത്തെ വായന’ എന്ന പ്രതിവാര വായന-സംവാദ പരമ്പരക്ക ് തുടക്കം കുറിച്ചു. ലോകത്തിെൻറ വിവിധഭാഗങ്ങളിൽ നിന്ന് ചില്ലകൂട്ടം ഓൺലൈൻ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ സംഗമിച്ചു. വിഡിയോ കോൺഫറൻസിലൂടെ നടത്തിയ പരിപാടി വായനാനുഭവങ്ങളുടെ പുതിയ വാതായനം തുറന്നു. അഡ്വ. ആർ. മുരളീധരൻ തിരുവനന്തപുരത്തു നിന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങൾ അൽപമെങ്കിലും പിന്തുടരുന്ന രാജ്യങ്ങളിൽ കോവിഡ് ബാധ കുറച്ചെങ്കിലും നിയന്ത്രണ വിധേയമാകുന്നത് അവിടങ്ങളിൽ ആരോഗ്യരംഗം തീർത്തും സ്വകാര്യവത്കരിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ദിവസങ്ങളിലായി നടന്ന പരമ്പരയിലെ ആദ്യദിവസത്തെ പുസ്തക വായന ഇഖ്ബാൽ കൊടുങ്ങല്ലൂർ ആൽബേർ കാമുവിെൻറ ‘ദ പ്ലേഗ്’ എന്ന വിഖ്യാത കൃതിയുടെ വായനാനുഭവം കോവിഡ് കാലത്തെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചു.
പ്ലേഗ് കാലവും കോവിഡ് കാലവും തമ്മിലുള്ള സാദൃശ്യ വൈജാത്യങ്ങളെ വിലയിരുത്തി സംവാദവും തുടർന്ന് നടന്നു. അയർലൻഡിൽനിന്ന് എഴുത്തുകാരൻ ജുനൈദ് അബൂബക്കർ സംവാദത്തിന് തുടക്കം കുറിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം ചർച്ച ഉപസംഹരിച്ചു. രണ്ടാം ദിവസം പ്രശസ്ത കഥാകൃത്ത് ഇ. സന്തോഷ് കുമാർ കൊൽക്കത്തയിൽനിന്ന് അതിഥിയായി പങ്കെടുത്തു. ഈയിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ഇ. ഹരികുമാറിനെ അനുസ്മരിച്ച് നടന്ന പരിപാടിയിൽ അദ്ദേഹത്തിെൻറ മികച്ച കഥകളിലൊന്നായ ‘ഡോ. ഗുറാമിയുടെ ആശുപത്രി’ എം. ഫൈസൽ അവതരിപ്പിച്ചു. എഴുത്തുകാരനുമായി വ്യക്തിപരമായി ബന്ധമുള്ളവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ബീന, മിനി, അനിത നസിം, സുലൈഖ, ഷക്കീല വഹാബ്, പ്രിയ സന്തോഷ്, അമൃത സുരേഷ്, രശ്മി രാമചന്ദ്രൻ, നജ്മ, സീബ കൂവോട്, വിപിൻ കുമാർ, സുനിൽ കുമാർ ഏലംകുളം, നജിം കൊച്ചുകലുങ്ക്, മൻമോഹൻ, ടി.ആർ. സുബ്രഹ്മണ്യൻ, സുരേഷ് ലാൽ, നാസർ കാരക്കുന്ന്, അഖിൽ ഫൈസൽ, ശ്രീജു രവീന്ദ്രൻ, മഹേഷ് കൊടിയത്ത്, സുരേഷ് കൂവോട്, അബ്ദുൽറസാഖ് മുണ്ടേരി, റസൂൽ സലാം, കൊമ്പൻ മൂസ, ബഷീർ കാഞ്ഞിരപ്പുഴ, അബ്ബാസ് നസീർ, നന്ദൻ, മുനീർ കൊടുങ്ങല്ലൂർ, ടി. ജാബിറലി, മനോജ്, സുനിൽ പോത്തോട്, നൗഷാദ് കോർമത്ത് എന്നിവർ രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
