Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅടിയന്തരാവശ്യത്തിന്​...

അടിയന്തരാവശ്യത്തിന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 9,045 കി​ട​ക്ക​ക​ൾ ത​യാ​ർ

text_fields
bookmark_border
അടിയന്തരാവശ്യത്തിന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 9,045 കി​ട​ക്ക​ക​ൾ ത​യാ​ർ
cancel
camera_alt????? ??????????????? ?????????????? ???????????? ????????? ???????? ??? ?????????? ?????????????????????????? ??????????????????

ജു​ബൈ​ൽ: കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ വേ​ണ്ടി സൗ​ദി​യി​ലെ 20 സ​ർ​ വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ൽ 9,045 കി​ട​ക്ക​ക​ളും 6,000 മു​റി​ക​ളും സ​ജ്ജീ​ക​രി​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല വി​ദ് യാ​ഭ്യാ​സ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​രി​ഖ് അ​ൽ അ​ഹ്​​മ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​നി​യോ​ഗ​ത്തി​ന്​ വേ​ണ്ടി​യാ​ണ്​ 77 കെ​ട്ടി​ട​ങ്ങ​ളി​ലാ​യി വാ​ർ​ഡു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ സ്യൂ​ട്ടു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.


പ​ക​ർ​ച്ച​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ദേ​ശീ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​വാ​യി​ര​ത്തോ​ളം കി​ട​ക്ക​ക​ളു​ള്ള ആ​റ് ആ​ശു​പ​ത്രി​ക​ൾ മ​ന്ത്രാ​ല​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ന് അ​നു​സൃ​ത​മാ​യി ഡി​പ്ലോ​മ, മാ​സ്​​റ്റ​ർ, ഡോ​ക്ട​റ​ൽ ബി​രു​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ മ​ന്ത്രാ​ല​യം തു​ട​രും. സ്കൂ​ളു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ഠ​നം നി​ർ​ത്തി​െ​വ​ച്ച​തി​ന് ശേ​ഷം 133ല​ധി​കം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ർ​ച്വ​ൽ സം​വി​ധാ​നം വ​ഴി ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യൂ​നി​വേ​ഴ്സി​റ്റി പോ​ർ​ട്ട​ലു​ക​ളി​ൽ 142 ല​ക്ഷം ഉ​ള്ള​ട​ക്ക​ങ്ങ​ൾ ചേ​ർ​ത്തു. ഒ​മ്പ​ത്​ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ ഇൗ ​പോ​ർ​ട്ട​ലു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.


സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ലു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഫ​യ​ലു​ക​ൾ കാ​ണു​ന്ന​വ​ർ പ്ര​തി​ദി​നം ശ​രാ​ശ​രി 60 ല​ക്ഷ​മാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. സെ​മ​സ്​​റ്റ​ർ കാ​ര്യ​ങ്ങ​ളി​ല​ട​ക്കം ഉ​ട​ൻ ത​ന്നെ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. നി​ല​വി​ൽ 92,893 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ദേ​ശ സ്‌​കോ​ള​ർ​ഷി​പ്​ ഉ​ള്ള​ത്. സ്​​കോ​ള​ർ​ഷി​പ്​ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സൗ​ദി ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തു​ട​രു​ന്നു​ണ്ട്. സ്കോ​ള​ർ​ഷി​പ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​മ​യം റ​ദ്ദാ​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​ക്കും രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി​വ​രാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ൽ നി​ല​വി​ലെ അ​ക്കാ​ദ​മി​ക് സെ​മ​സ്​​റ്റ​ർ കാ​ലാ​വ​ധി മാ​റ്റി​െ​വ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം സ്കോ​ള​ർ​ഷി​പ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ തു​ട​രു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​രി​ശ്ര​മ​ത്തി​ന് എ​ല്ലാ യൂ​നി​വേ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ക്കാ​ദ​മി​ക് ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ൽ-​അ​ഹ്​​മ​രി ന​ന്ദി അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സം നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നു, നി​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യ സു​ര​ക്ഷ ല​ഭി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsbed#Covid19
News Summary - kovid-bed-saudi-gulf news
Next Story