കോട്ടയം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
text_fieldsബാബു നായർക്ക് കോട്ടയം ജില്ല പ്രവാസി അസോസിയേഷന്റെ ഉപഹാരം ചെയർമാൻ ഡേവിഡ് ലൂക്ക് സമ്മാനിക്കുന്നു
റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാബു നായർക്ക് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) യാത്രയയപ്പ് നല്കി. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജോജി തോമസ് അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി റിയാദിൽ ജോലി ചെയ്യുന്ന ബാബു കെ.ഡി.പി.എയുടെ തുടക്കം മുതൽ പ്രവർത്തന രംഗത്ത് സജീവമായിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ അബ്ദുൽ സലാം, ഡെന്നി കൈപ്പനാനി, ജെ. ബോണി, റഫീഷ് അലിയാർ, റസ്സൽ മഠത്തിപ്പറമ്പിൽ, രജിത് മാത്യു, ബിപിൻ മണിമല, നിഷാദ് ഷെരീഫ്, ബാസ്റ്റിൻ ജോർജ്, ഷാജി മഠത്തിൽ, ബോബി ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബാബു മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി വി.എം. നൗഫൽ സ്വാഗതവും സി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

