കോട്ടയം ഒ.ഐ.സി.സി ചികിത്സ സഹായം കൈമാറി
text_fieldsഅനന്തകൃഷ്ണൻ ചികിത്സ ഫണ്ടിലേക്ക് റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ സഹായം കൈമാറുന്നു
റിയാദ്: കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനന്തകൃഷ്ണന്റെ ചികിത്സ ഫണ്ടിലേക്ക് റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സഹായം കൈമാറി. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ അഭ്യർഥന പ്രകാരമാണ് സഹായം.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക പാമ്പാടി ജീവൻ രക്ഷ സമിതി ഭാരവാഹികൾക്ക് ജില്ല ഭാരവാഹി സാം ആലക്കോട് 62,500 രൂപയുടെ ചെക്ക് കൈമാറി.ചടങ്ങിൽ പാമ്പാടി പഞ്ചായത്തിലെ വാർഡ് മെംബർമാരും ഒ.ഐ.സി.സി പ്രവർത്തകരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.