കോട്ടയം ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സജീർ പൂന്തുറ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും പുതുപ്പള്ളി എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
റിയാദ് ശുമൈസിയിലെ കാലിക്കട്ട് ലൈവ് റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ല ആക്ടിങ് പ്രസിഡൻറ് തോമസ് ചിരട്ടെപറമ്പിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സജീർ പൂന്തുറ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് സലിം കളക്കര, സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, കോട്ടയം ജില്ല ജോ. സെക്രട്ടറി അജിത് തോമസ്, പ്രവീൺ കിടങ്ങൂർ എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റി അംഗങ്ങളായ ഷിജു പുളിയായിൽ, സജിമോൻ, സെബിൻ തോമസ്, ടിറ്റോ ജോസഫ്, ജോബിൻ, അനീഷ്, ജിൽസ്, ബോബിൻ, ബിനോയ് എന്നിവർ സംബന്ധിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

