Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം ഫെസ്റ്റ്: ഒരുക്കം പൂർത്തിയായി, മുഖ്യാതിഥി മനോജ്‌ കെ. ജയൻ റിയാദിൽ

text_fields
bookmark_border
manoj k jayan 0986
cancel
camera_alt

റിയാദിൽ ഇന്ന് നടക്കുന്ന 'കോട്ടയം ഫെസ്റ്റ് 2023' മെഗാ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ സിനിമ താരം മനോജ്‌ കെ. ജയനെ വിമാനത്താവളത്തിൽ കെ.ടി.പി.എ ഭാരവാഹികൾ സ്വീകരിക്കുന്നു

റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ.ടി.പി.എ) വാർഷിക പരിപാടി 'കോട്ടയം ഫെസ്റ്റ് 2023' നുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സിനിമ താരം മനോജ്‌ കെ. ജയൻ റിയാദിൽ എത്തി. വിമാനത്താവളത്തിൽ ഭാരവാഹികൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി.

ഇന്ന് വൈകീട്ട് ഏഴ് മണി മുതൽ റിയാദ് എക്സിറ്റ് 30 ലെ നാവ്റാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മനോജ്‌ കെ. ജയന് പുറമെ നസീർ സംക്രാന്തി, സുമി അരവിന്ദ്, സൗദി ഗായകൻ അഹ്‌മദ് സുൽത്താൻ, പോൾസൺ കൂത്താട്ടുകുളം, ഷജീർ പട്ടുറുമാൽ, പോൾസ്റ്റാർ ഡാൻസ് ഗ്രൂപ്പ്‌, റിയാദിലെ കലാകാരന്മാർ എന്നിവർ പങ്കെടുക്കും. കെ.ടി.പി.എയുടെ സുവനീർ പ്രകാശനം, സ്നേഹാദരവുകൾ അടക്കം വിപുലമായ വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kottayam fest manoj k jayan arrived in riyad
Next Story