കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദിൽ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ സംഘടിപിച്ച ഓണാഘോഷ പരിപാടിയിൽ ശിഹാബ്
കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഓണോത്സവം 2025' സംഘടിപ്പിച്ചു. എക്സിറ്റ് 18 അൽ സഫ്വാ ഇസ്തിറാഹയിൽ നടത്തിയ ആഘോഷത്തിൽ സാംസ്കാരിക സമ്മേളനം സംഘടന ചെയർമാൻ ഡേവിഡ് ലുക്ക് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ചു. എം.കെ ഫുഡ് മാനേജിങ് ഡയറക്ടർ ഷാനവാസ് മുനമ്പത്ത്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഷുഹൈബ് ഏന്തയാർ, ജയൻ കുമാരനല്ലൂർ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ബാസ്റ്റിൻ ജോർജ്, ഷഫീർ, രാജേന്ദ്രൻ, അബ്ദുൽ സലാം, ഷാജി മഠത്തിൽ, ബോണി ജോയ്, ബിബിൻ മണിമല, ഡെന്നി കൈപ്പനാനി, ബോബി, നിഷാദ്, റഫീഷ് അലിയാർ, ജെറി, സി.കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി നൗഫൽ വി.എം. സ്വാഗതവും ട്രഷറർ രാജേന്ദ്രൻ പാലാ നന്ദിയും പറഞ്ഞു. രജിത്ത് പ്രോഗ്രാം അവതാരകനായിരുന്നു. വിവിധ കലാ, കായിക മത്സരങ്ങളും ഗാനസന്ധ്യയും അരങ്ങേറിയ പരിപാടിയിൽ ബീറ്റ്സ് ഓഫ് റിയാദിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം പരിപാടിയ്ക്ക് കൊഴുപ്പേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

