കോട്ടയം ജില്ല പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsഡേവിഡ് ലുക് (ചെയർ.), ജോജി തോമസ് (പ്രസി.), മുഹമ്മദ് നൗഫല്‍ (ജന. സെക്ര.), രാജേന്ദ്രന് (ട്രഷ.)
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ 2025-26 വര്‍ഷ കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. മലസ് ചെറീസ് റെസ്റ്റോറൻറ് ഹാളിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് ബഷീർ സാപ്റ്റ്കോ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ഐക്യകണ്ഠേന പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡേവിഡ് ലുക് (ചെയർ.), ബാസ്റ്റിൻ ജോർജ് (വൈ. ചെയർ.), ജോജി തോമസ് (പ്രസി.), മുഹമ്മദ് നൗഫല്‍ (ജന. സെക്ര.), രാജേന്ദ്രന് (ട്രഷ.), ജിൻ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാർ (വൈ. പ്രസി.), അൻഷാദ് പി. ഹമീദ്, നിഷാദ് ഷെരിഫ് (ജോ. സെക്ര.), ബോണി ജോയി (ചാരിറ്റി കൺവീനര്‍), സി.കെ. അഷ്റഫ് (ജോയിൻറ് കൺവീനർ), ജയൻ കുമാരനല്ലൂര്‍ (പ്രോഗ്രാം കൺവീനര്‍), റസൽ മഠത്തിപ്പറമ്പില്‍ (മീഡിയ കൺവീനര്‍), അബ്ദുൽ സലാം പുത്തൻപുരയില്‍ (ഓഡിറ്റര്‍), ഡെന്നി കൈപ്പനാനി, ഡോ. കെ.ആര്. ജയചന്ദ്രൻ, ബഷീർ സാപ്റ്റ്കോ, ടോം സി. മാത്യു, ഷാജി മഠത്തിൽ, ജെയിംസ് ഓവേലിൽ (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഡോ. കെ.ആർ. ജയചന്ദ്രൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

