കോട്ടയം ജില്ലാ കൂട്ടായ്മ ‘വസന്തോത്സവം’ പരിപാടി ഇന്ന്
text_fieldsകെ.ഡി.പി.എ വസന്തോത്സവത്തിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാരെ ജിദ്ദ വിമാനത്താവളത്തിൽ ഭാരവാഹികൾ
സ്വീകരിക്കുന്നു
ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒമ്പതാമത് വാർഷികം ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് ആറ് മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘വസന്തോത്സവം 2023’ എന്നപേരിൽ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന നാട്ടിൽനിന്നുള്ള കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, അൻസു കോന്നി, സുമി അരവിന്ദ് എന്നിവർ ജിദ്ദയിലെത്തിയിട്ടുണ്ട്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭാരവാഹികൾ ഇവർക്ക് സ്വീകരണം നൽകി. കെ.ഡി.പി.എ അംഗങ്ങൾ, കുട്ടികൾ, ജിദ്ദയിലെ കലാകാരന്മാർ തുടങ്ങിയവരും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

