Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ട്ട​യം...

കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ‘വ​സ​ന്തോ​ത്സ​വം’ ഈ ​മാ​സം 17ന്

text_fields
bookmark_border
കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ   വാ​ർ​ഷി​കാ​ഘോ​ഷം ‘വ​സ​ന്തോ​ത്സ​വം’ ഈ ​മാ​സം 17ന്
cancel
camera_alt

കോ​ട്ട​യം ഡി​സ്‌​ട്രി​ക്‌​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ജി​ദ്ദ: കോ​ട്ട​യം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ട്ട​യം ഡി​സ്‌​ട്രി​ക്‌​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​പി.​എ)​യു​ടെ ഒ​മ്പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഈ ​മാ​സം 17ന് ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.‘വ​സ​ന്തോ​ത്സ​വം’ എ​ന്ന​പേ​രി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 10.30 വ​രെ​യാ​യി​രി​ക്കും വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

കോ​ൺ​സു​ൽ ജ​ന​റ​ൽ പ്ര​ധാ​ന അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രാ​യ ത​ങ്ക​ച്ച​ൻ വി​തു​ര, അ​ഖി​ൽ ക​വ​ല​യൂ​ർ, സു​മേ​ഷ് അ​യി​രൂ​ർ, സു​മി അ​ര​വി​ന്ദ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ഗ​ൾ​ഫി​ൽ പു​തു​മു​ഖ​മാ​യ അ​ൻ​സു കോ​ന്നി​യും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടെ കെ.​ഡി.​പി.​എ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ജി​ദ്ദ​യി​ലെ മ​റ്റു ക​ലാ​കാ​ര​ന്മാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

സം​ഗീ​തം, കോ​മ​ഡി സ്കി​റ്റ്, ഫി​ഗ​ർ ഷോ, ​വി​വി​ധ നൃ​ത്ത​ങ്ങ​ൾ, ല​ഘു​നാ​ട​കം എ​ന്നി​വ​യാ​യി​രി​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക സം​ഘ​ട​നാ​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും കെ.​ഡി.​പി.​എ ക​മ്മി​റ്റി ന​ൽ​കു​ന്ന പ്ര​ത്യേ​കം ഗൂ​ഗി​ൾ ഫോം ​വ​ഴി പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ ജി​ദ്ദ​യി​ലെ മു​ഴു​വ​ൻ ക​ലാ​സ്നേ​ഹി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെ.​ഡി.​പി.​എ ചെ​യ​ർ​മാ​ൻ നി​സാ​ർ യൂ​സ​ഫ്, പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ നാ​യ​ർ, സെ​ക്ര​ട്ട​റി അ​നീ​സ് മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ പ്ര​സൂ​ൺ ദി​വാ​ക​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​സാ​ഖ്, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​റി​യ​ക് കു​ര്യ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ദ​ർ​ശ​ൻ മാ​ത്യു, ലോ​ജി​സ്റ്റി​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് ത​മ്പി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKottayam AssociationAnnual proclamationSpring Festival'
News Summary - Kottayam Association Annual proclamation 'Spring Festival'
Next Story