കൊട്ടാരക്കര സ്വദേശി ജീസാനിൽ മരിച്ചു
text_fieldsകബീർ
ജീസാൻ: ഹൃദയാഘാതം മൂലം മലയാളി ജീസാനിൽ മരിച്ചു. ജിസാൻ ബെയിഷിന് സമീപം ആലിയയിൽ കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശി സുമയ്യ മൻസിലിൽ കബീറാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് മരിച്ചു.
10 വർഷമായി ആലിയയിൽ ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു. മരണാന്തര പരിശോധനയിൽ കോവിഡ് ഫലം നെഗറ്റിവാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ. മരണവിവരം അറിഞ്ഞ് റിയാദിലുണ്ടായിരുന്ന സഹോദരങ്ങളായ സക്കീർ, സുധീർ എന്നിവർ ജീസാനിൽ എത്തി. ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ റഷീദ് ബെയിഷിെൻറ മേൽനോട്ടത്തിൽ നടക്കുന്നു. ഭാര്യ: ഉമൈറ ബീവി. മക്കൾ: സുമയ്യ, സൽമ.

