Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊട്ടാരക്കര സ്വദേശി...

കൊട്ടാരക്കര സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കൊട്ടാരക്കര സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ജിസാൻ: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ ജീസാനിൽ മരിച്ചു. ജിസാൻ ബെയിഷിന്​ സമീപം ആലിയയിൽ കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശി സുമയ്യ മൻസിലിൽ കബീർ (50) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ്​ വിശ്രമിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തും മുമ്പ്​ മരണം സംഭവിച്ചു. 10 വർഷമായി ആലിയയിൽ ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു. മരണാന്തര പരിശോധനയിൽ കോവിഡ്​ ഫലം നെഗറ്റീവാണ്​. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ്​ റിയാദിലുണ്ടായിരുന്ന സഹോദരങ്ങളായ സക്കീർ, സുധീർ എന്നിവർ ജിസാനിൽ എത്തിയിട്ടുണ്ട്. ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ റഷീദ് ബെയിഷി​െൻറ മേൽനോട്ടത്തിൽ നടക്കുന്നു. ഭാര്യ: ഉമൈറ ബീവി, മക്കൾ: സുമയ്യ, സൽ‍മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathGulf News
News Summary - Kottarakkara native dies of heart attack in Saudi
Next Story