കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ലോകകപ്പ് വിജയം ആഘോഷിച്ചു
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിബി തങ്കച്ചന് കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ സൗദി ലോക കപ്പ് വിജയാഘോഷ പരിപാടിയിൽ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: ലോക കപ്പ് ആദ്യ മത്സരത്തിൽ അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ വിജയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വിജയാഘോഷം സംഘടിപ്പിച്ചു.
കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ഒപ്പം 12 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗവും കിങ് സഊദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനുമായ ജിബി തങ്കച്ചന് ചടങ്ങിൽ യാത്രയയപ്പ് നൽകി. രക്ഷാധികാരി അലക്സ് കൊട്ടാരക്കര നേതൃത്വം നൽകി.
ജോയിൻ ട്രസ്റ്റി ബിനോദ് ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ജോൺ, അലക്സാണ്ടർ, ബിനോയ് മത്തായി, സജു മത്തായി, റോബിൻ രാജു, അഭിലാഷ് കൊട്ടാരക്കര, ഷൈൻ ദേവ്, ജോസ്,ഷംനാദ് താജുദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

