കൊട്ടപ്പുറം അസോസിയേഷൻ ധനസഹായം നൽകി
text_fieldsകൊട്ടപ്പുറം റിയാദ് ഏരിയ വെൽഫെയർ അസോസിയേഷൻ ധനസഹായം പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് കൈമാറുന്നു
കൊട്ടപ്പുറം/റിയാദ്:കൊട്ടപ്പുറം റിയാദ് ഏരിയ വെൽഫെയർ അസോസിയേഷൻ (ക്രാവ) പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് സഹായം കൈമാറി.എല്ലാവർഷവും റമദാനിൽ കൂട്ടായ്മയിലെ അംഗങ്ങളിൽനിന്നും സ്വരൂപിക്കുന്ന തുക സമാഹരിച്ചു ഈ വർഷവും പാലിയേറ്റിവ് കെയറിന് സാമ്പത്തിക സഹായം കൈമാറി. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവപ്രവർത്തനം നടത്തി ശ്രദ്ധേയമായ ക്രാവ തുടർച്ചയായ 11ാം വർഷവും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.
കൂട്ടായ്മക്ക് വേണ്ടി ജനറൽ സെക്രട്ടറി വി.ടി. ജമാൽ, ട്രഷറര്‍ കെ. അബ്ബാസ്, മുൻ ഉപദേശക സമിതി അംഗം ടി.പി. നാസർ എന്നിവർ ചേർന്ന് സഹായം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

