കോട്ടക്കൽ കെ.എം.സി.സി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: റമദാനിൽ റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഓൺലൈനായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ട് കാറ്റഗറിയായിട്ടാണ് മത്സരം. കോട്ടക്കൽ നിയോജകമണ്ഡലത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നാട്ടിൽനിന്നും വിദേശത്തുനിന്നും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, ജനനതീയതി, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ +91 7356829725 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം.
ഖുർആൻ പാരായണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് കാഷ് പ്രൈസും ഫലകവും സമ്മാനിക്കും. ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും മൂന്നാം സമ്മാനം 3001 രൂപയുമാണെന്ന് പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ ഗഫൂർ കൊന്നക്കാട്ടിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

