കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പുനഃസംഘടിപ്പിച്ചു
text_fieldsഎം.പി. ബഷീർ പൊന്മള (പ്രസി.), അഷ്റഫ് പുറമണ്ണൂർ (ജന. സെക്ര.), ഗഫൂർ കൊന്നക്കാട്ടിൽ (ട്രഷ.), ഫൈസൽ എടയൂർ (ഓർഗ. സെക്ര.), അബൂബക്കർ (ചെയർ.)
റിയാദ്: കെ.എം.സി.സി റിയാദ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിലവിൽ പ്രസിഡന്റായ മൊയ്ദീൻ കുട്ടി പൊന്മള മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ബത്ഹയിൽ നടന്ന മണ്ഡലം കെ.എം.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. അബൂബക്കർ സി.കെ പാറ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ഫൈസൽ എടയൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: എം.പി. ബഷീർ പൊന്മള (പ്രസി.), മൊയ്ദീൻ കുട്ടി പൂവ്വാട്, ജംഷീദ് കൊടുമുടി, ഹാഷിർ തങ്ങൾ, ഹാഷിം തോട്ടത്തിൽ (വൈ. പ്രസി.), അഷ്റഫ് പുറമണ്ണൂർ (ജന. സെക്ര.), ഫൈസൽ എടയൂർ (ഓർഗ. സെക്ര.), ഷുഹൈബ് മന്നാനി കാർത്തല, യൂനുസ് ചെങ്ങോട്ടൂർ, അബ്ദുൽ ഗഫൂർ കൊൽക്കളം, ഫർഹാൻ കാടാമ്പുഴ, ഇസ്മാഈൽ പൊന്മള, ഫാറൂഖ് ചാപ്പനങ്ങാടി (ജോ. സെക്ര.), അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ (ട്രഷ.)

