കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsകൊട്ടാരക്കര പ്രവാസി അസോസിയേഷൻ മൂന്നാം വാർഷികാഘോഷമായ ‘വർണപ്പകിട്ട് 2023’
പോസ്റ്റർ പ്രകാശനം
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം റിയാദ് സുലൈമാനിയ ന്യൂ മലാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സനൂപ് പയ്യന്നൂർ, ഡോ. ജയചന്ദ്രൻ, പുഷ്പരാജ്, ജോസഫ് അതിരുങ്കൽ, ബാലുക്കുട്ടൻ എന്നിവർ സംസാരിച്ചു. മൂന്നാം വാർഷികാഘോഷമായ ‘വർണപ്പകിട്ട് 2023’ പോസ്റ്റർ പ്രകാശനം വിശിഷ്ടാതിഥികൾ നിർവഹിച്ചു.
ട്രസ്റ്റി ബിനുജോൺ, ജോയൻ ട്രസ്റ്റി വിനോദ് ജോൺ, പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദ്ദീൻ, മീഡിയ കൺവീനർ ജിജിൻ ജോർജ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അലക്സാണ്ടർ, ഷൈൻ ദേവ്, റോബിൻ രാജു എന്നിവർ നേതൃത്വം വഹിച്ചു. വൈസ് പ്രസിഡൻറ് സജു മത്തായി സ്വാഗതവും സെക്രട്ടറി ബിനോയ് മത്തായി നന്ദിയും പറഞ്ഞു.

