Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ട്ടാ​ര​ക്ക​ര...

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Kotarakara Pravasi Association family gathering
cancel

റി​യാ​ദ്​: കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ദി സ്ഥാ​പ​ക​ദി​ന ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ചു.

മ​ധു​ര വി​ത​ര​ണ​വും അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കൊ​ണ്ട് ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ​പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​ജിം കൊ​ച്ചു​ക​ല​ങ്ക്, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ട്ടി, ട്ര​ഷ​റ​ർ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​സ​രി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡ്, നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​തു. ജോ.​ ​സെ​ക്ര​ട്ട​റി സ​ജീ​വ് മ​ത്താ​യി, റെ​നി ബാ​ബു, മ​ണി​ക​ണ്ഠ​ൻ, റോ​യ് ജോ​ൺ, ഡാ​നി​യേ​ൽ, തോ​മ​സ് പ​ണി​ക്ക​ർ, തോ​മ​സ് ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജു ഡാ​നി​യേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജൈ​ബു ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. റി​യാ​ദി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന​സ​ന്ധ്യ പ​രി​പാ​ടി​ക്ക് മാ​ധു​ര്യ​മേ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Associationfamily gathering
News Summary - Kotarakara Pravasi Association family gathering
Next Story