Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിൽ കൊണ്ടോട്ടി...

തബൂക്കിൽ കൊണ്ടോട്ടി സ്വദേശി വാഹനത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
തബൂക്കിൽ കൊണ്ടോട്ടി സ്വദേശി വാഹനത്തിൽ മരിച്ച നിലയിൽ
cancel

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിൽ കൊണ്ടോട്ടി സ്വദേശിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിപ്പള്ളി ശശ ി എന്ന കെ.പി ബാവയാണ് (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അൽ ഉല റൂട്ടിൽ പെട്രോൾ പമ്പിന് സമീപം ഇയാൾ ഒാടിച്ച കാർ ഒാഫായ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം അറിയുന്നത്.

എട്ട് വർഷമായി ഇയാൾ തബുക്കിൽ ജോലി ചെയ്യുന്നു. ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയി രണ്ട് മാസം മുമ്പാണ് വീണ്ടും തബൂക്കിലെത്തിയത്. ഭാര്യ: സജില. വിഷ്ണു, ആര്യ എന്നിവർ മക്കളാണ്.

Show Full Article
TAGS:kondoty death news tabuk accident gulf news malayalam news 
Next Story