കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമവും ഡയാലിസിസ് ഫണ്ട് കൈമാറ്റവും
text_fieldsറിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് ഫണ്ട് കൈമാറ്റവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ റസാഖ് ഒമാനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം നിർവഹിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികവുറ്റ വിജയം നേടാനാകുമെന്ന് യോഗം വിലയിരുത്തി. സംഘടന രീതികളെ കുറിച്ച് മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം പ്രവർത്തകർക്ക് ക്ലാസെടുത്തു. സോഷ്യൽ മീഡിയയുടെ കാലികമായ ഉപയോഗത്തെക്കുറിച്ച് മീഡിയ കൺവീനർ ഫിറോസ് ചിക്കോട് നിർദേശങ്ങൾ നൽകി.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി മീഡിയ വിങ് നടത്തുന്ന ഇലക്ഷൻ പ്രവചന മത്സരത്തെക്കുറിച്ച് മീഡിയ വിങ് ചെയർമാൻ അബ്ദുൽ വാഹിദ് കൊണ്ടോട്ടി അംഗങ്ങൾക്ക് വിശദീകരിച്ചു. മാതാവിന്റെ നിര്യാണത്തെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയ മുതിർന്ന നേതാവ് ഹനീഫ മുതുവല്ലൂരിന് അദ്ദേഹത്തിന്റെ അഭാവത്തിൽ യോഗം യാത്രയയപ്പ് നൽകി.
മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ ഭാരവാഹികളെ പ്രതിനിധീകരിച്ച് ബഷീർ വിരിപ്പാടം, ഇ.എം. ഹംസ കൊണ്ടോട്ടി, റിയാസ് കൊട്ടപ്പുറം, ലത്തീഫ് കുറിയോടം, ഷബിർ വാഴയൂർ, അബ്ദുൽസമദ് ചിക്കോട്, ഷബിർ വാഴക്കാട്, മൻസൂർ വാഴക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി അബ്ദുൽ വഹാബ് പുളിക്കൽ, സലിം സിയാംകണ്ടം, സൈദ് എളമരം, ഫസലു വാഴയൂർ, അബ്ബാസ് തുറക്കൽ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും മുസ്തഫ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

