കൊണ്ടോട്ടി കെ.എം.സി.സി ‘ഈദ് സംഗമം’
text_fieldsറിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ ‘ഈദ് സംഗമം’ ഒരുക്കി. മണ്ഡലത്തിലെ മുനിസിപ്പൽ, പഞ്ചായത്ത് ഏരിയകളിലെ പ്രവർത്തകരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് റിയാദിൽനിന്ന് 60 കിലോമീറ്റർ അകലെ പ്രകൃതിരമണീയമായ ഉമ്മുൽശകൽ തടാകത്തിന്റെ കരയിലാണ് പരിപാടി നടത്തിയത്.
വിവിധ കലാകായിക പരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. ആവേശാരവത്തിലേറ്റിയ ഷൂട്ടൗട്ട് മത്സരത്തിൽ ടീം ചെറുകാവ് ജേതാക്കളായി. വിവിധ ഭക്ഷണപാനീയങ്ങൾ വിളമ്പിയ ലൈവ് തട്ടുകട സംഗമത്തിന് രുചിപ്പൊലിമ പകർന്നു. വിജനമായ മരുഭൂപ്രദേശത്തുകൂടിയുള്ള ഓഫ് റോഡ് യാത്ര പലർക്കും നവ്യാനുഭവമായി. ആഷിക്ക് കൊണ്ടോട്ടി (പ്രോഗ്രാം ചെയർമാൻ), സലീം സിയാംകണ്ടം, വഹാബ് പുളിക്കൽ (കൺവീനർമാർ) തുടങ്ങിയവർ നേതൃത്വം നൽകി.

