Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം...

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്​

text_fields
bookmark_border
കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്​
cancel

റി​യാ​ദ്: കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്​​ച ബ​ത്​​ഹ​യി​ലെ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​െൻറ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്ത ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​രോ​ഷം വോ​ട്ടി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​വാ​സി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ഈ ​ക​ൺ​വെ​ൻ​ഷ​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി ടി.​പി. അ​ഷ്റ​ഫ​ലി ച​ട​ങ്ങി​ൽ ത​ത്സ​മ​യം പ​ങ്കു​ചേ​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. റി​യാ​ദ് കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളും സ​ജീ​വ പ്ര​വ​ർ​ത്ത​ക​രും ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ക്കും. രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് പു​റ​മെ, റ​മ​ദാ​ൻ മാ​സ​ത്തി​ൽ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി വ​നി​ത വി​ങ് സം​ഘ​ടി​പ്പി​ച്ച ഇ​സ്​​ലാ​മി​ക് ക്വി​സ്, ഖു​ർ​ആ​ൻ പാ​രാ​യ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഈ ​ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyElection ConventionUDFKMCC Riyadh
News Summary - Kondotty Constituency UDF Election Convention Today
Next Story