Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടോട്ടി സെൻ്റർ വിപുലമായ പരിപാടികളോടെ സൗദി ദേശീയദിനം ആഘോഷിച്ചു

text_fields
bookmark_border
kondotty centre
cancel

ജിദ്ദ: സൗദിയുടെ 94ാമത് ദേശീയദിനം കൊണ്ടോട്ടി സെൻ്റർ ജിദ്ദ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞും ദേശീയദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ശറഫിയയിലെ കല്ല് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനമാലപിച്ചും ഘോഷയാത്ര നടത്തിയും കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.

ആഘോഷ പരിപാടികൾ കൊണ്ടോട്ടി സെൻ്റർ പ്രസിഡന്റ് കുഞ്ഞു കടവണ്ടി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സാദിഖലി തുവ്വൂർ, സലിം മധുവായി, ഹസ്സൻ കൊണ്ടോട്ടി, കബീർ കൊണ്ടോട്ടി, ജംഷീർ ബാവ, റഫീഖ് മാങ്കായി, ഇർഷാദ് കളത്തിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കബീർ നീറാട് സ്വാഗതവും പി.സി. അബു നന്ദിയും പറഞ്ഞു. കബീർ തുറക്കൽ, നൗഷാദ് ആലങ്ങാടൻ, റഫീഖ് മധുവായി, മായിൻ കുമ്മാളി, ഷാലു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kondotty centre saudi national day celebration
Next Story