കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ്ബ് പരിശീലനം ആരംഭിച്ചു
text_fieldsജിദ്ദയിലെ കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ് പരിശീലന പരിപാടി സഹീർ പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കൊണ്ടോട്ടി സെൻറർ ജിദ്ദ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫുട്ബാൾ ക്ലബ്ബിെൻറ പരിശീലന പരിപാടികൾ ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി താരവും പ്രമുഖ ഫുട്ബാൾ പരിശീലകനുമായ സഹീർ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.വ്യായാമവും ഫുട്ബാൾ കളിയും കായിക ക്ഷമതയെക്കാൾ ഉപരി മാനസിക സംഘർഷം കുറക്കാൻ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ ബാഗ്ദാദിയയിലെ ഒളിംപിയ ടർഫ് കോർട്ടിൽ നടന്ന പരിപാടിയിൽ റാഫി ബീമാപ്പള്ളി, സലിം മധുവായി, കബീർ കൊണ്ടോട്ടി, റഫീഖ് മങ്കായി എന്നിവർ സംസാരിച്ചു.കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ്ബ് പരിശീലനം ആരംഭിച്ചു
കൊണ്ടോട്ടി സെൻററിെൻറ കളിക്കാർക്കൊപ്പം മുൻ സെവൻസ് ഫുട്ബാൾ താരങ്ങളായ റഹീം കിളിനാടൻ, കുഞ്ഞു കടവണ്ടി എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനത്തിന് ശേഷം നടന്ന പ്രത്യേക മത്സരം എ.ടി. ബാവ തങ്ങൾ നിയന്ത്രിച്ചു.

