കൊണ്ടോട്ടി സെന്റർ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsകൊണ്ടോട്ടി സെന്റർ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷ പരിപാടി
ജിദ്ദ: ‘ഞങ്ങൾ സ്വപ്നം കാണുന്നു, ഞങ്ങൾ നേടുന്നു’ ശീർഷകത്തിൽ സൗദി 93ാം ദേശീയദിനം കൊണ്ടോട്ടി സെൻറർ ജിദ്ദ കമ്മിറ്റി ആഘോഷിച്ചു. മത്താർ ഗദീം പാർക്കിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചും നടന്ന ആഘോഷപരിപാടിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ സ്വദേശികളും വിദേശികളും പങ്കെടുത്തു. ആഘോഷപരിപാടികൾ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
സലീം മധുവായി അധ്യക്ഷത വഹിച്ചു. ഹസ്സൻ യമഹ, എ.ടി. ബാവ തങ്ങൾ എന്നിവർ സംസാരിച്ചു. കടവണ്ടി മൊയ്തീൻ, റഫീഖ് മാങ്കായി, അഷ്റഫ് കൊട്ടേൽസ്, കബീർ തുറക്കൽ, കബീർ നീറാട്, ജംഷി കടവണ്ടി, ഇർഷാദ് കളത്തിങ്ങൽ, ഫൈസൽ റെയ്മണ്ട്, റഫീഖ് മധുവായി, മായിൻ കുമ്മാളി, എ.ടി. നസ്റു തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും എ.ടി. ബാവ തങ്ങൾ നന്ദിയും പറഞ്ഞു.

