കൊണ്ടോട്ടി സെന്റർ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsകൊണ്ടോട്ടി സെന്റർ ജിദ്ദ 92ാമത് സൗദി ദേശീയദിനം ആഘോഷിച്ചപ്പോൾ
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ 92ാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. ജിദ്ദ മത്താര്‍ ഖദീമിലെ ഖാലിദിയ പാർക്കിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി സെന്ററിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ദേശീയ ദിനാഘോഷത്തിന് വർണപ്പകിട്ട് നൽകാൻ എല്ലാവരും പച്ച തൊപ്പിയും വെള്ള ഷർട്ടും 92ാമത് ദേശീയദിന ശീർഷകമായ 'ഇത് നമ്മുടെ വീടാണ്' എന്ന സന്ദേശം അടങ്ങിയ ഷാളും അണിഞ്ഞാണ് പരിപാടിക്കെത്തിയത്.
സൗദി ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ദേശഭക്തിഗാനങ്ങൾ ആലപിച്ചും പരിപാടി ആസ്വാദ്യകരമാക്കി. സലിം മധുവായി, കബീർ കൊണ്ടോട്ടി, എ.ടി. ബാവ തങ്ങൾ കുഞ്ഞു കടവണ്ടി, ഹസൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൽ, കബീർ തുറക്കൽ, റഫീഖ്, ജംഷി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

