കൊണ്ടോട്ടിയൻസ് @ ദമ്മാം എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsകൊണ്ടോട്ടിയൻസ് @ ദമ്മാം സംഘടിപ്പിച്ച എക്സലൻസ് അവാർഡ് ജേതാക്കൾ ടി.വി. ഇബ്രാഹിം എം.എൽ.എക്കും അഹമ്മദ് പുളിക്കലിനുമൊപ്പം
ദമ്മാം: പ്രവാസി മലയാളി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടോട്ടിയൻസ് @ ദമ്മാം സംഘടിപ്പിച്ച എക്സലൻസ് അവാർഡ് വിതരണച്ചടങ്ങ് കൊണ്ടോട്ടി സുൽത്താൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ. ബഹു. ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംഘടന രക്ഷാധികാരിയും കെ.പി.സി.സി അംഗവും സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അഹമ്മദ് പുളിക്കൽ (വല്യപ്പുക്ക) മുഖ്യാതിഥിയായിരുന്നു.
ടി.വി. ഇബ്രാഹിം എം.എൽ.എ, അഹമ്മദ് പുളിക്കൽ, കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മെക്ക് സെവൻ സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സെപ്റ്റംബർ 26-ന് ദമ്മാമിൽ വെച്ച് നടക്കുന്ന കൊണ്ടോട്ടി മഹോത്സവത്തിലെ 'വൈദ്യർ നൈറ്റ്' പ്രോഗ്രാം ലോഞ്ച് അഹമ്മദ് പുളിക്കലും ടി.വി. ഇബ്രാഹിം എം.എൽ.എയും ചേർന്ന് നിർവഹിച്ചു. വൈസ് ചെയർമാൻ റിയാസ് മരക്കാട്ടുതൊടിക അധ്യക്ഷതവഹിച്ചു. ചടങ്ങിൽ അഷ്‌റഫ് സുപ്രഭാതം, ക്യാപ്റ്റൻ സലാഹുദ്ദീൻ, അസ്‌ലാം പള്ളത്തിൽ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി വി.പി ഷമീർ നന്ദിയും പറഞ്ഞു. അബ്ദുൽ ശുകൂർ, ഹുസൈൻ പാഴേരി, റഷീദ് പുളിക്കൽ, ഷറഫുദ്ദീൻ റോയൽ മലബാർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

