‘ചരിത്രം വായനയിലൂടെ’ കൊണ്ടോട്ടി ഒ.ഐ.സി.സി പുസ്തകങ്ങൾ കൈമാറി
text_fieldsഒ.ഐ.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ‘ചരിത്രം വായനയിലൂടെ’ പദ്ധതി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ
ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ‘ചരിത്രം വായനയിലൂടെ’ എന്ന തലവാചകത്തിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. റിയാദ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ കൈമാറി. ഡോ. സർവേപിള്ളി രാധാകൃഷണന്റെ ‘മഹാത്മാ ഗാന്ധി എസ്സേസ് ആൻഡ് റിഫ്ലക്ഷൻസ്’ എന്ന പുസ്തകം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് മണ്ഡലം പ്രസിഡന്റ് നജീബ് കൈമാറിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
50 പുസ്തകങ്ങളാണ് ആദ്യ ഗഡുവായി നൽകുക. പ്രവാസികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക ലക്ഷ്യംവെച്ച് ആരംഭിച്ച പദ്ധതിയുടെ തുടക്കമായാണ് ഒ.ഐ.സി.സി റിയാദ് ആസ്ഥാനമായ ‘സബർമതി’യിൽ ആരംഭിച്ച ഗാന്ധി ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകിയതെന്ന് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിലെ വായനശാലകൾക്കും പുസ്തകങ്ങൾ നൽകും.
ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഗാന്ധി ഗ്രന്ഥാലയം കോഓഡിനേറ്റർ സക്കീർ ദാനത്ത്, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, അബ്ദുല്ല വലാഞ്ചിറ, ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജില്ല സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവൂർ, ജില്ല ട്രഷറര്‍ സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി അൻസാർ വാഴക്കാട്, ജോയന്റ് ട്രഷറര്‍ ഷറഫ് ചിറ്റൻ, ഉണ്ണി വാഴയൂർ, പ്രഭാകരൻ ഒളവട്ടൂർ, മണ്ഡലം വൈസ് പ്രസിഡന്റ് സൻവിർ വാഴക്കാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

