കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രവാസി കുടുംബസംഗമം ടി.പി. അഷ്റഫ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലതല കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണം ടി.പി. അഷ്റഫ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/കൊണ്ടോട്ടി: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ പ്രവാസി കുടുംബ സംഗമവും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും ടി.പി. അഷ്റഫ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം മുഖ്യാതിഥിയായി പങ്കെടുത്തു. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ഒളവട്ടൂർ സ്വദേശിയുടെ നോമിനിക്കുള്ള സുരക്ഷാ വിഹിതവും, ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ ചികിത്സാ സഹായവും ടി.പി. അഷ്റഫ് അലി എം.എൽ.എ ചടങ്ങിൽ വെച്ച് കൈമാറി. കൊണ്ടോട്ടിയിൽ നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി ചെയർമാൻ ബഷീർ സിയാംകണ്ടം അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജില്ല ട്രഷറർ മുനീർ വായക്കാട്, പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ. ബഷീർ, അബ്ദുല്ല കൊട്ടപ്പുറം, അബൂബക്കർ കൊട്ടപ്പുറം, മുസ്തഫ ചീക്കോട്, കെ.സി. അബ്ദുൽ ഗഫൂർ ഒളവട്ടൂർ, മൂസ ഫുലൂദ്, സാജിദുൽ അൻസാർ, ഹനീഫ മുതുവല്ലൂർ, മുബാറക് ഒളവട്ടൂർ, അനീസ്, ഇസ്മാഈൽ വായയൂർ, ഫസൽ കുമ്മാളി കൊണ്ടോട്ടി, പി.ടി.എ. നാസർ എന്നിവർ സംസാരിച്ചു. റിയാദിൽ നിന്ന് അവധി ആഘോഷിക്കാൻ നാട്ടിൽ എത്തിയവർക്കായി സംഘടിപ്പിച്ച കുടുംബ സംഗമത്തിന് റിയാദ് കെ.എം.സി.സി വനിതാ വിങ് നേതൃത്വം നൽകി. ചടങ്ങിന് ഷറഫു പുളിക്കൽ സ്വാഗതവും അബ്ദുൽ വാഹിദ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

