കൊണ്ടോട്ടി കെ.എം.സി.സി സംഭാവന കൈമാറി
text_fieldsകൊണ്ടോട്ടി കെ.എം.സി.സി സി.എച്ച് സെൻറർ ഫണ്ട് ഷുഹൈബ് പനങ്ങാങ്ങര ഏറ്റുവാങ്ങുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഏകീകൃത സി.എച്ച് സെൻറർ ഫണ്ടിലേക്ക് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് കൈമാറി. സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻറര്‍ കോഓഡിനേറ്റർ അബ്ദുല്‍ വഹാബ് പുളിക്കലിൽനിന്ന് ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡൻറ് റസാഖ് ഓമാനൂർ, സെക്രട്ടറി ഷറഫു പുളിക്കൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പുല്ലൂർ, അബ്ദുറഹ്മാന് ഫറോക്ക്, ജലീൽ തിരൂർ, കബീർ വൈലത്തൂർ, നിസാര്‍ ബാബു മഞ്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

