കൊണ്ടോട്ടി മഹോത്സവം 26ന് ദമ്മാമിൽ; ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥി. സുറുമി വയനാടും സംഘവും പങ്കെടുക്കും
text_fieldsകൊണ്ടോട്ടിയൻസ് @ ദമ്മാം രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാർത്തസമ്മേളനം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി സ്വദേശികളുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൊണ്ടോട്ടി മഹോത്സവം (മോയിൻകുട്ടി വൈദ്യർ നൈറ്റ്) സെപ്റ്റംബർ 26ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദമ്മാം ഫൈസലിയ്യ യ്വവുമുൽ മിക്ക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും.
മാപ്പിളകലാ ഗവേഷകനും കൊണ്ടോട്ടി മുൻസിപ്പൽ വൈസ് ചെയർമാനുമായ അഷ്റഫ് മടാനും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, കലാ, മാധ്യമ, ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.വൈകിട്ട് ആറു മണിക്ക് നടക്കുന്ന സംഗീത സന്ധ്യയിൽ പട്ടുറുമാൽ ഫെയിം സുറുമി വയനാട്, ന്യൂജനറേഷൻ സെൻസേഷൻ സിംഗർ ഫഹദ് ബക്കർ, പ്രവാസ സംഗീത വേദികളിലെ നിറസാന്നിധ്യം ശുഹൈബ് മലക്കാർ, ഗായകൻ കരീം മാവൂർ തുടങ്ങിയവർ അണിനിരക്കും. കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മെഡിക്കൽ സേവന ദാതാക്കളായ ബദർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂട്ടായ്മയിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച് സാമൂഹിക സുരക്ഷാ സേവന പദ്ധതികൾ ആസൂത്രണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ, സംഘാടകസമിതി ചെയർമാൻ സി. അബ്ദുൽഹമീദ്, സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി, ട്രഷറർ സിദ്ദീഖ് ആനപ്ര, ഓർഗനൈസിങ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് റിയാസ് മരക്കാട്ടുതൊടിക, അനീസ് കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

