റഹീസ് ചേനങ്ങാടന് കൊണ്ടോട്ടി സെന്റർ യാത്രയയപ്പ് നൽകി
text_fieldsജോലി മാറിപ്പോവുന്ന റഹീസ് ചേനങ്ങാടന് കൊണ്ടോട്ടി സെന്റർ ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം സലീം മധുവായി നൽകുന്നു
ജിദ്ദ: ജോലിയാവശ്യാർഥം ജിദ്ദയിൽനിന്ന് തബൂക്കിലേക്ക് സ്ഥലംമാറിപോവുന്ന സാമൂഹിക പ്രവർത്തകനും കൊണ്ടോട്ടി സെന്റർ ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ റഹീസ് ചേനങ്ങാടന് കൊണ്ടോട്ടി സെന്റർ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് ഗഫൂർ ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.
കബീർ കൊണ്ടോട്ടി, പി.സി അബൂബക്കർ, നൗഷാദ് ആലങ്ങാടൻ, ബഷീർ കൊമ്മേരി, ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, റഫീഖ് മധുവായി, അഷ്റഫ് കൊട്ടേൽസ്, നംഷീർ കൊണ്ടോട്ടി, എ.ടി നസ്റു തങ്ങൾ, എ.ടി റഫീഖലി തങ്ങൾ, ശാലു വാഴയൂർ, അബ്ദുറഹ്മാൻ നീറാട്, ആഷിഖ് മുക്കോളി, മായിൻ കുമ്മാളി, ഹിദായത്തുള്ള, റഹീസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.
സലീം മധുവായി കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം റഹീസ് ചേനങ്ങാടന് കൈമാറി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

