കൊണ്ടോട്ടി സെന്റർ സൗദി ദേശീയ ദിനം ആഘോഷിച്ചു
text_fieldsകൊണ്ടോട്ടി സെന്റർ ജിദ്ദയിൽ നടത്തിയ സൗദിയുടെ 94ാമത് ദേശീയദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: സൗദിയുടെ 94ാമത് ദേശീയദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞും ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ശറഫിയയിലെ കല്ല് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനമാലപിച്ചും ഘോഷയാത്ര നടത്തിയും കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
ആഘോഷ പരിപാടികൾ കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് കുഞ്ഞു കടവണ്ടി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സാദിഖലി തുവ്വൂർ, സലിം മധുവായി, ഹസ്സൻ കൊണ്ടോട്ടി, കബീർ കൊണ്ടോട്ടി, ജംഷീർ ബാവ, റഫീഖ് മാങ്കായി, ഇർഷാദ് കളത്തിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കബീർ നീറാട് സ്വാഗതവും പി.സി അബു നന്ദിയും പറഞ്ഞു. കബീർ തുറക്കൽ, നൗഷാദ് ആലങ്ങാടൻ, റഫീഖ് മധുവായി, മായിൻ കുമ്മാളി, ഷാലു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

